30 രൂപ ചോദിച്ച ഭാര്യയെ യുവാവ് പരസ്യമായി മുത്തലാഖ് ചൊല്ലി; മൊഴിചൊല്ലലിന് പിന്നാലെ ആക്രമണവും

പച്ചക്കറി വാങ്ങാന്‍ 30 രൂപ ചോദിച്ചതിന് ഉത്തര്‍പ്രദേശില്‍ യുവാവ് ഭാര്യയെ പരസ്യമായി മുത്തലാഖ് ചൊല്ലി.

ഇതുകൊണ്ട് അരിശം തീരാഞ്ഞ യുവാവ് സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ നോയിഡയിലെ റോജി മാര്‍ക്കറ്റിലായിരുന്നു സംഭവം.

32 കാരനായ സബീര്‍ ആണ് ഭാര്യ സൈനബയെ മാര്‍ക്കറ്റില്‍വെച്ച് മൊഴിചൊല്ലിയത്.

കല്യാണം കഴിഞ്ഞ അന്നുമുതല്‍ വിചിത്രമായ രീതിയിലാണ് ഇയാളുടെയും കുടുംബാംഗങ്ങളുടെയും പെരുമാറ്റമെന്ന് യുവതിയുടെ പിതാവ് പറയുന്നു.

സാബിറിന്റെ മാതാവും സഹോദരിയും സൈനബയെ നിരന്തരം മര്‍ദിച്ചിരുന്നു.

അഞ്ച് ദിവസം തങ്ങളോടൊപ്പം താമസിച്ചത് ഇഷ്ടപ്പെടാതെ സൈനബയില്‍ നിന്ന് വിവാഹ മോചനം വേണമെന്ന് സാബിര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പിതാവ് പറഞ്ഞു.

മകളുടെ തലയില്‍ മുമ്പ് സാബിര്‍ വടികൊണ്ട് അടിച്ചിട്ടുണ്ടെന്നും പിതാവ് ആരോപിക്കുന്നു.

മുത്തലാഖ് ചൊല്ലിയ വിഷയത്തില്‍ ദാദ്രി പൊലീസ് കേസെടുത്ത് സാബിറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സാബിറിന്റെ മാതാവ്, സഹോദരി എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News