മമ്മൂക്കയും ദുല്‍ഖറും കുടുംബ സമേതം ജൂനിയര്‍ ചാക്കോച്ചനെ കാണാനെത്തി

കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കിന്റെ മമാോദിസയുടെ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയില്‍ നടന്ന മമോദിസ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപും കാവ്യ മാധവനും തുടങ്ങി വന്‍ താര നിരകള്‍ എത്തിയിരുന്നു.

അതിനുശേഷം വൈകീട്ട് നടന്ന റിസപ്ഷന്‍ ചടങ്ങില്‍ മമ്മൂട്ടി – ദുല്‍ഖര്‍ കുടുംബ സമേതം എത്തി.

ചടങ്ങിന്റെ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്.

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാക്ക് പിറന്നത്.

കുഞ്ഞിനും കുടുംബത്തിനും ആശംസകളുമായി നിരവധിപേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News