പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് വരുമാന പരിധി ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത വാസ്തവവിരുദ്ധമെന്ന് പട്ടികജാതി -പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍

9,10 ക്‌ളാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് കേരളത്തില്‍ ആദ്യമായി വരുമാന പരിധി ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമെന്ന് പട്ടികജാതി -പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി ഏ കെ ബാലന്‍.കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിന്റെ മാനദണ്ഡപ്രകാരം രണ്ടരലക്ഷം രൂപയാണ് അര്‍ഹതക്കുള്ള വരുമാന പരിധിയെന്ന് അദ്ദേഹം വ്യക്തമാക്കി.

9,10 ക്‌ളാസുകള്‍ക്കുള്ള പ്രീമെട്രിക്‌സ്‌കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണെന്നും സമാനമായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നിലവിലില്ലെന്നും മന്ത്രി അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് രാജ്യവ്യാപകമായി ബാധകമാക്കിയ മാനദണ്ഡത്തിന് സംസ്ഥാനസര്‍ക്കാരാണ് ഉത്തരവാദിയെന്ന് ധ്വനിപ്പിക്കുന്ന വാര്‍ത്ത രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News