സിപിഐഎമ്മിന്റെ സ്‌നേഹത്തണലില്‍ സുരക്ഷിതരായി ബാലാമണിയും മക്കളും

സിപിഐഎമ്മിന്റെ സ്‌നേഹത്തണലില്‍ സുരക്ഷിതരായി കോട്ടയം അയ്മനം സ്വദേശിയായ ബാലാമണിയും മക്കളും. സുഖമില്ലാത്ത മൂന്ന് ആണ്‍മക്കളുമായി അവര്‍ക്കിനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാം. അയ്മനം ഈസ്റ്റ് ലോക്കല്‍ കമ്മറ്റിയാണ് ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയത്.

സി പി ഐ എം കേന്ദ്ര കമ്മിയംഗം വൈക്കം വിശ്വന്‍ വീടിന്റെ താക്കോല്‍ ബാലമണിയുടെ മക്കള്‍ക്ക് കൈമാറി. മാനസിക വെല്ലുവിളി നേരിടുന്ന മൂന്ന് ആണ്‍മക്കളുമായി ഏറെ പരാധീനതകളുടെ നടുവിലായിരുന്നു അയ്മനം കുന്നേപ്പറമ്പ് ബാലമണിയുടെ ജീവിതം. രണ്ടു വര്‍ഷം മുമ്പ് ഭര്‍ത്താവ് ദിവാകര മേനോന്‍ മരിച്ചു. അതിനു ശേഷം തൂപ്പ് ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് പൊട്ടിപ്പൊളിഞ്ഞ ചെറുകൂരയിലായിരുന്നു താമസം. ഇവരുടെ ദുരവസ്ഥയറിഞ്ഞ സി പി ഐ എം അയ്മനം ഈസ്റ്റ് ലോക്കല്‍ കമ്മറ്റിയാണ് രണ്ട് മുറിയും അടുക്കളയും തിണ്ണയും അടങ്ങുന്ന വാര്‍ക്ക വീട് നിര്‍മ്മിച്ച് നല്‍കിയത്.

സി പി ഐ എം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, ഏറ്റുമാനൂര്‍ ഏരിയാ സെകട്ടി കെ എന്‍ വേണുഗോപാല്‍, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ കെ ആലിച്ചന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് വച്ചുനല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ ലോക്കല്‍ സെക്രട്ടറി ആര്‍ പ്രമോദ് ചന്ദ്രന്റെ നേതൃത്വത്തിലാണ് ബാലാമണിയുടെ കുടുംബത്തെ തെരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News