കാര്‍ഷിക രംഗത്തെ മികവിന് കൈരളി ടിവി സംഘടിപ്പിക്കുന്ന കതിര്‍ അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും

കൈരളി ടിവി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ കതിര്‍ അവാര്‍ഡുകള്‍ മലയാളത്തിന്റെ മഹാ നടനും കൈരളി ചെയര്‍മാനുമായ പത്മശ്രീ ഭരത് മമ്മൂട്ടി ഇന്ന് തൃശൂരില്‍ വിതരണം ചെയ്യും. കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍
ഉദ്ഘാടനം ചെയ്യും. കൈരളി ടി.വി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് തുടങ്ങി രാഷ്ട്രീയ,സാംസ്‌കാരിക,സാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ കതിര്‍ അവാര്‍ഡ് നിശയില്‍ പങ്കെടുക്കും.

കാര്‍ഷിക രംഗത്തെ മികവിന് കേരളത്തിലെ മികച്ച കര്ഷകര്‍ക്കാണ് കൈരളി ടിവി കതിര്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഔഷധി ചെയര്‍മാനും കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ വിസി യും ആയ ഡോക്ടര്‍ കെ.ആര്‍ വിശ്വംഭരന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.ഇന്ന് വൈകിട്ട് 5.30 ന് തൃശൂര്‍ കുര്‍ക്കഞ്ചേരി തണ്ടിയാക്കല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കതിര്‍ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കും,തുടര്‍ന്ന് മലയാളത്തിന്റെ മഹനടനും കൈരളി ചെയര്‍മാനുമായ പത്മശ്രീ ഭരത് മമ്മൂട്ടി അവാര്‍ഡുകള്‍ സമ്മാനിക്കും.

കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, എല്‍ഡിഎഫ് കണ്‍വീനറും കൈരളി ടി വി ഡയറക്ടറുമായ എ വിജയരാഘവന്‍, സംവിധായന്‍ സത്യന്‍ അന്തിക്കാട്,രമേശ് പിഷാരടി കൈരളി ടിവി ഡയറക്ടര്‍മാരായ ടി ആര്‍ അജയന്‍, എ കെ മൂസ മാസ്റ്റര്‍,അഡ്വക്കേറ്റ് എം എം മോനായി തുടങ്ങിയവരും പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News