ജര്‍മ്മന്‍ യുവതിയുടെ തിരോധാനം; പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി, സംഭവത്തില്‍ ദുരൂഹതകളേറെ

 

 

നാലുമാസം മുമ്പ് തലസ്ഥാനത്തെത്തി കാണാതായ ജര്‍മ്മന്‍യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജര്‍മ്മന്‍ യുവതി ലിസ വെയില്‍സിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. ലിസ ഇന്ത്യ വിട്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം. മ അമൃത ആശ്രമത്തിലേക്ക് ലിസ പോയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറയുന്നു.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും യാത്രാരേഖ പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ലിസ വെയ്സെന്ന (31)യുവതിക്കൊപ്പമുണ്ടായിരുന്ന അമേരിക്കന്‍ പൗരന്‍ മുഹമ്മദ് അലിയെ ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News