കണ്ണൂര്‍ പാച്ചപൊയ്കയില്‍ പൊതുസ്ഥലം കൈവശപ്പെടുത്താനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമത്തിന്റെ ഭാഗമായി സി പി ഐഎമ്മിനെതിരെ വ്യാജ പ്രചാരണം

കണ്ണൂര്‍ പാച്ചപൊയ്കയില്‍ പൊതുസ്ഥലം കൈവശപ്പെടുത്താനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമത്തിന്റെ ഭാഗമായി സി പി ഐ എമ്മിനെതിരെ വ്യാജ പ്രചാരണം.സി പി ഐ എം വയോധികയുടെ ഭൂമി കയ്യേറി എന്ന പച്ചക്കള്ളമാണ് ചില മാധ്യമങ്ങളുടെ സഹായത്തോടെ പ്രചരിപ്പിക്കുന്നത്.അംഗന്‍വാടിയും ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയും സ്ഥിതി ചെയ്യുന്ന സ്ഥലം കൈവശപ്പെടുത്താനാണ് ശ്രമം.

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ വയോധികയുടെ സ്ഥലം സി പി ഐ എം കയ്യേറി എന്നാണ് ചില മാധ്യമങ്ങളുടെ വ്യാജ പ്രചാരണം.സ്വകാര്യ വ്യക്തി പൊതു സ്ഥലം കയ്യേറാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കും വിധമാണ് സി പി ഐ എം വിരുദ്ധതയുടെ പുറത്ത് മാധ്യമങ്ങള്‍ വാര്‍ത്ത ചമച്ചത്.പൊതു സ്ഥലം സ്വന്തമാക്കാനുള്ള ജാനു എന്ന വ്യക്തിയുടെ അവകാശം വാദം അഞ്ച് തവണ കോടതി തള്ളുകയും നാല് കേസുകളില്‍ ഹര്‍ജികാരിയില്‍ നിന്നും കോടതി ചിലവ് ഉള്‍പ്പെടെ ഈടാക്കാന്‍ ഉത്തരവിടുകയും ചെയ്തതാണ്.130 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പനക്കാടന്‍ കുഞ്ഞമ്പു എന്നയാള്‍ വ്യക്തമായ അതിരോട് കൂടി സത്രകമ്മിറ്റിറ്റിക്ക് ദാനം ചെയ്തതാണ് 33 സെന്റ് സ്ഥലം.ഇപ്പോള്‍ അങ്കണവാടി,സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറി തുടങ്ങിയവയാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്.1978 മുതല്‍ ചില ആളുകളുടെ പ്രേരണയില്‍ ജാനു സ്ഥലത്തില്‍ അവകാശ വാദം ഉന്നയിച്ച് കോടതി വ്യവഹാരം ആരംഭിക്കുകയും അഞ്ച് തവണ കേസ് തോല്‍ക്കുകയും ചെയ്തു.ഇപ്പോള്‍ വീണ്ടും മാധ്യമങ്ങളെ കൂട്ട് പിടിച്ച് പൊതു സ്ഥലം കയ്യേറാനുള്ള ശ്രമത്തിന് പിന്നില്‍ വന്‍ ഭൂ മാഫിയയുടെ കൈയുണ്ടോ എന്ന് സംശയിക്കുന്നതായി പ്രദേശ വാസികള്‍ പറഞ്ഞു.

1998 ന് ശേഷം സ്ഥലത്തിന് മേല്‍ ഒരു കേസും നിലവിലില്ല.നിയമപ്രകാരം എല്ലാ ചട്ടങ്ങളും പാലിച്ചു കൊണ്ടാണ് സത്ര കമ്മിറ്റി 8.45 സെന്റ് സ്ഥലം ഗവണ്മെന്റ് ആയുരവേദ ഡിസ്‌പെന്‌സാരിക്കയി വിട്ട് നല്‍കിയത്.യഥാര്‍ത്ഥ വസ്തുത എന്തെന്ന് പോലും അന്വേഷിക്കാതെയാണ് ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത നല്‍കിയതെന്ന് സത്ര കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News