സീരിയലിൽ നിന്ന് താൽക്കാലികമായി വിട വാങ്ങുവെന്ന് അമ്പിളി ദേവി; കാരണം വെളിപ്പെടുത്തി നടിയുടെ ഫെയ്‌സ്ബുക്ക് ലൈവ്

താന്‍ താൽക്കാലികമായി വിട വാങ്ങുകയാണെന്ന് ഫേസ്ബുക്ക് ലൈവിലൂടെ സീരിയലിൽ നിന്ന് നടി അമ്പിളി ദേവി. ശാരീരികമായ വിഷമങ്ങൾ കാരണമാണ് ഇത്തരമൊരു തീരുമാനം. മൂന്നര മാസം ഗർഭിണിയാണ് അമ്പിളി ദേവി. സ്റ്റെപ്പ് കയറാനോ, യാത്ര ചെയ്യാനോ സാധിക്കാത്ത അവസ്ഥയാണ്.

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു സീരിയലിൽ നിന്നും മാറിനിൽക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് അമ്പിളി ദേവി പറഞ്ഞു. എന്നാലും അവസ്ഥ കൊണ്ട് മാറിനിൽക്കാതെ പറ്റില്ല. ഇപ്പോള്‍ അഭിനയിക്കുന്ന സീരിയലിന്റെ അണിയറപ്രവർത്തകർക്കും നിർമാതാവിനുമെല്ലാം നന്ദി അറിയിച്ചുകൊണ്ടാണ് ലൈവ് അവസാനിപ്പിച്ചത്.

ജനുവരി 25ന് ആയിരുന്നു കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍ വെച്ച് അമ്പിളി ദേവിയും ജയന്‍ ആദിത്യനും തമ്മിലുളള വിവാഹം നടന്നത്. ഇരുവരുടെയും രണ്ടാമത്തെ വിവാഹമായിരുന്നു ഇത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here