ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം

ബീഹാര്‍ സ്വദേശിനി നല്‍കിയ പീഡന ആരോപണക്കേസില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം. മുംബൈ ദിന്‍ദോഷി കോടതിയാണ് ജാമ്യം അനുവദിച്ചത്. യുവതി വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിച്ച രേഖകളെ സംബന്ധിച്ച് ബിനോയിയുടെ അഭിഭാഷകന്‍ അശോക് ഗുപ്തയുടെ വാദം കേട്ട ശേഷമാണ് കോടതി മുന്‍കൂര്‍ ജാമ്യത്തില്‍ വിധി പറഞ്ഞത്.

ബിനോയ് കോടിയേരിക്ക് കര്‍ശന ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ജാമ്യത്തുകയായി 25,000 രൂപ കെട്ടിവെക്കണമെന്നും ഒരു മാസക്കാലം എല്ലാ തിങ്കളാഴ്ചയും പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. പോലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകണമെന്നും ഇതിനായി രക്ത സാമ്പിളുകളടക്കം കൈമാറണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

സാക്ഷികളെ ഒരു തരത്തിലും സ്വാധീനിക്കാന്‍ പാടില്ല തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് കോടതി ബിനോയിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയിരിക്കുന്നത്. ബിനോയിയുടേയും പരാതിക്കാരിയായ യുവതിയുടേയും വാദങ്ങള്‍ കോടതി കഴിഞ്ഞ ദിവസം കേട്ടിരുന്നു. ഇതിന് ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News