കര്‍ഷകയായിരുന്ന 58-കാരിക്ക് ഇന്ന് യുട്യൂബില്‍ എട്ടരലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സ്

രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് തെലങ്കാന ലമ്പാടിപ്പള്ളിയിലെ കര്‍ഷകയായിരുന്ന 58-കാരി മില്‍ക്കുരി ഗംഗാവ്വ ഇന്ന് യുട്യൂബ് സെന്‍സേഷനാണ്. എട്ടരലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സ് ഉള്ള മൈ വില്ലേജ് ഷോ എന്ന യുട്യൂബ് കോമഡി ഷോയിലെ താരമാണ് ഈ 58കാരി. യുട്യൂബ് പോയിട്ട് മൊബൈല്‍ ഫോണിനെ കുറിച്ചുപോലും വലിയ ധാരണയില്ലാതിരുന്ന ഗംഗാവ്വ നിമിഷനേരം കൊണ്ടാണ് വ്യൂവേഴ്സിന്റെ മനസ്സില്‍ ഇടംനേടിയത്.

തെലങ്കാനയിലെ ഗ്രാമജീവിതങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിക്കുന്ന ഷോയാണ് മൈ വില്ലേജ് ഷോ. 2012-ല്‍ ശ്രീകാന്ത് ശ്രീറാം ആണ് മൈ വില്ലേജ് ഷോ തുടങ്ങിവെച്ചത്. ഷോ റിയലിസ്റ്റിക്കായിരിക്കണം എന്ന് നിര്‍ബന്ധമുള്ള ശ്രീകാന്ത് തന്റെ ഗ്രാമത്തില്‍ നിന്ന് തന്നെയാണ് അഭിനേതാക്കളെ കണ്ടെത്തിയത്. അത് വെറുതെയായില്ല എന്ന് ഗംഗാവ്വ നേടിയ ജനപ്രീതി തെളിയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News