കോളേജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനം; വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോളേജ് മാനേജ്‌മെന്റിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് തളര്‍ന്ന് വീണ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിരിച്ചു വിട്ട അധ്യാപികയെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് കണ്ണൂര്‍ ചിന്മയ കോളേജ് മാനേജ്മെന്റില്‍ നിന്നും വിദ്യാര്‍ത്ഥിനിക്ക് മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നത്.സംഭവത്തെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

പിരിച്ചു വിട്ട നിയമ അധ്യാപികയെ തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ട് ഒരാഴ്ച മുന്‍പ് ചിന്മയ വനിതാ കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ സമരം ചെയ്തിരുന്നു. ഈ സമരത്തില്‍ പങ്കെടുത്ത രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥിനിയെയാണ് മാനേജ്മെന്റിന്റെ നിര്‍ദേശ പ്രകാരം പ്രിന്‍സിപ്പലും ഒരുകൂട്ടം അധ്യാപകരും ചേര്‍ന്ന് കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയത്.

പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ലൈബ്രറിയില്‍ എത്തിച്ചായിരുന്നു മാനസിക പീഡനം. ഇതിനെ തുടര്‍ന്ന് തളര്‍ന്ന് വീണ പെണ്‍കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത മാനസിക പീഡനമാണ് ഏല്‍ക്കേണ്ടി വന്നതെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു.

സമരത്തില്‍ പങ്കെടുത്ത മറ്റ് വിദ്യാര്‍ഥിനികള്‍ക്കും സമാന അനുഭവങ്ങള്‍ ഉണ്ടായി.സമരത്തില്‍ പങ്കെടുത്തവരെ തിരഞ്ഞുപിടിച്ച് മാനസിക പീഡനത്തിന് വിധേയവരാക്കുകയാണെന്ന് വിദ്യാര്‍ഥിനികളും പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് കോളേജിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News