കളിക്കളത്തില്‍ ചൂടുപിടിച്ച മത്സരം; ഉടുതുണിയില്ലാതെ പിച്ചിലേക്ക് ഓടിയിറങ്ങി ആരാധകന്‍; വെള്ളം കുടിച്ച് കളിക്കാര്‍; വൈറലായി ദൃശ്യങ്ങള്‍

ഇംഗ്ലണ്ട്- ന്യൂസീലന്‍ഡ് പോരാട്ടത്തിനിടെ കാണികളെ ഞെട്ടിച്ചത് ഉടുതുണി ഊരിയെറിഞ്ഞ് കളത്തിലേക്ക് ഓടിയിറങ്ങിയ ക്രിക്കറ്റ് ആരാധകന്‍.

ബുധനാഴ്ച ചെസ്റ്ററിലെ ലോകകപ്പ് മൈതാനത്തു നടന്ന ഇംഗ്ലണ്ട് -ന്യൂസീലന്‍ഡ് മത്സരത്തിനിടെയാണ് നാടകീയ രംഗങ്ങള്‍ നടന്നത്. സംഭവിക്കുന്നതെന്തെന്നറിയാതെ കാണികളും കളിക്കാരും സ്‌റ്റേഡിയം മുഴുവന്‍ അന്തിച്ചു നിന്നു പോയി.

ഇംഗ്ലണ്ട് -ന്യൂസീലന്‍ഡ് മത്സരത്തിനിടെയാണ് സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കാണികളില്‍ ഒരാള്‍ കളിക്കളത്തിലേക്ക് ചാടിയിറങ്ങുകയായിരുന്നു. ന്യൂസീലന്‍ഡ് ഇന്നിങ്സിന്റെ 34ാം ഓവറിലാണ് ആരാധകന്‍ കളിക്കാരെയും ജീവനക്കാരെയും വെട്ടിലാക്കിയത്.

നൂല്‍ബന്ധമില്ലാതെ പിച്ചിലേക്ക് ഓടിക്കയറിയ ഇയാളെ സെക്യൂരിറ്റി ജീവനക്കാര്‍ പിടി കൂടാന്‍ നന്നേ പാടുപെട്ടു. ജീവനക്കാര്‍ക്ക് പിടികൊടുക്കാതെ കളിക്കളത്തിലുടെ നീളം ഇയാള്‍ ഓടിക്കളിക്കുകയായിരുന്നു.

കളിക്കാര്‍ നോക്കി നില്‍ക്കെ പിച്ചില്‍ കയറി തലകുത്തിമറിയുകയും ഗ്രൗണ്ടിന് ചുറ്റും ഓടുകയും ചെയ്തു. ഇതിനിടെ കളി തടസ്സപ്പെട്ടതോടെ മാറി നിന്ന കിവീസ് താരങ്ങളായ ടോം ലാഥത്തിന്റെയും മിച്ചല്‍ സാന്റ്നറിന്റെയും അടുത്തെത്തി എന്തോ പറയുകയും ചെയ്തു.

സംഗതി കൈവിട്ടുപോയതോടെ സുരക്ഷ ജീവനക്കാര്‍ നാലുപാടുനിന്നും ഇയാളെ വളയുകയായിരുന്നു. വസ്ത്രം ധരിപ്പിച്ച ശേഷം ഇയാളെ കളിക്കളത്തിന് പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ഇതിനു ശേഷമാണ് കളി തുടര്‍ന്നത്.

സഹികെട്ട് സുരക്ഷ ജീവനക്കാര്‍ ഇയാളെ ഓടിച്ചിട്ടു പിടിച്ച് തുണിയുടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News