അപകീര്‍ത്തി കേസ്; രാഹുല്‍ ഗാന്ധി ഇന്ന് മുംബൈ മെട്രോ പൊളിറ്റന്‍ കോടതിയില്‍ ഹാജരാകും

രാഹുൽ ഗാന്ധി ഇന്ന് മുംബൈ മെട്രോപൊളിറ്റൻ കോടതിയിൽ ഹാജരാകും.

ബംഗളൂരുവിൽ വെടിയേറ്റ് മരിച്ച മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ ആർഎസ്എസിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുൽ കോടതിയിൽ ഹാജരാവുക.

ആര്‍എസ്എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ ദ്രുതിമാന്‍ ജോഷിയാണ് കേസ് ഫയല്‍ ചെയ്തത്. യാതൊരു തെളിവുമില്ലാതെ ഉന്നയിച്ച ആരോപണത്തില്‍ തനിക്കും സംഘടനയ്ക്കും മാനഹാനി ഉണ്ടായെന്ന് പരാതിക്കാരന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here