പശുവിനെ മോഷ്‌ടിച്ചെന്ന് ആരോപണം; യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ത്രിപുരയിലെ ധലായ് ജില്ലയില്‍ ഒരാളെ നാട്ടുകാര്‍ തല്ലിക്കൊന്നു. ബുധി കുമാര്‍ (36) എന്നയാളെയാണ് ആളുകള്‍ തല്ലിക്കൊന്നത്.സംസ്ഥാന തലസ്ഥാനമായ അര്‍ത്തലയില്‍ നിന്നും 147 കിലോമീറ്റര്‍ അകലെയുള്ള നോരംപാര എന്ന സ്ഥലത്തു വെച്ചാണ് ആക്രമണവും കൊലപാതകവും നടന്നത്.

രാത്രി 11.30ഓടെയാണ് സംഭവം നടന്നതെ പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിസള്‍ട്ട് വന്നതിനു ശേഷം കേസ്സെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

സ്ഥലത്തെ ഒരു പശുത്തൊഴുത്തിലേക്ക് ബുധി കുമാര്‍ കയറിയെന്ന് പൊലീസ് പറയുന്നു. ഇത് കണ്ട വീട്ടുകാര്‍ ശബ്ദമുണ്ടാക്കി നാട്ടുകാരെ വിളിക്കുകയായിരുന്നു. ആളുകള്‍ ഇയാളെ സ്ഥലത്തു വെച്ച് കൈകാര്യം ചെയ്തു കഴിഞ്ഞ ശേഷമാണ് പൊലീസ് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News