രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ പൊതു ബഡ്ജറ്റ് നാളെ മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും

രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ പൊതുബഡ്ജറ്റ് നാളെ. മന്ത്രി നിര്‍മ്മല സീതാരാമന്‍ നാളെ രാവിലെ പതിനൊന്ന് മണിയ്ക്ക് പൊതുബഡ്ജറ്റ് അവതരിപ്പിക്കും. തകര്‍ച്ച നേരിടുന്ന സാമ്പത്തിക മേഖലയെ മുന്‍ നിറുത്തിയുള്ള ബഡ്ജറ്റില്‍ കടുത്ത നികുതി പരിഷ്‌കരണങ്ങള്‍ ഉണ്ടാകുമെന്ന് സൂചന.കാര്‍ഷികമേഖലയ്ക്കും തൊഴില്‍ മേഖലയ്ക്കും പ്രധാന്യം നല്‍കണമെന്ന ആവിശ്യം ശക്തം.

അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന ആഭ്യന്തര ഉല്‍പാദനം, നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന തൊഴില്‍ ഇല്ലായമ നിരക്ക്. ധനമന്ത്രിയുടെ ചുമതല ഏറ്റെടുത്ത ശേഷമുള്ള ആദ്യ ബഡ്ജറ്റ് തയ്യാറാക്കുന്ന മന്ത്രി നിര്‍മ്മല സീതാരാമന് മുമ്പില്‍ വെല്ലുവിളികളേറെ.പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാക്കള്‍ പോലും തകര്‍ച്ച നേരിടുന്നുവെന്ന് ചൂണ്ടികാട്ടിയ സബദ്‌വ്യവസ്ഥയെ പുനര്‍ജീവിപ്പിക്കാന്‍ കടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങള്‍ വേണ്ടി വരും.

ഇതിനായി പുതിയ നികുതി മാര്‍ഗങ്ങള്‍ ധനമന്ത്രാലയം മുന്നോട്ട് വയ്ക്കും.കാര്‍ഷിക പ്രതിസന്ധി അതിരൂക്ഷമാണ്. അനുദിനം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു.വരള്‍ച്ച വ്യാപിച്ചതോടെ ഭാവിയില്‍ വിലയകയറ്റവും കേന്ദ്ര സര്‍ക്കാര്‍
പ്രതീക്ഷിക്കുന്നു.ഇത് മറികടക്കാന്‍ പദ്ധതികള്‍ വേണം. കര്‍ഷക വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. എന്‍ഡിഎ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കന്‍ പരിധി ഉയര്‍ത്തും.ജി.എസ്ടി വഴിയുള്ള വരുമാനം ഇക്കഴിഞ്ഞ പാദം ഒരു ലക്ഷം കോടി രൂപ ഇടിഞ്ഞിരുന്നു.

ജി.എസ്.ടിയില്‍ ഘടനപരമായ മാറ്റം വരുത്തി രണ്ടാം ഘട്ടത്തിലയേക്ക് കടക്കാനുള്ള നീക്കം നിര്‍മ്മല സീതാരാമന്‍ നടത്തുമോയെന്നാണ് നോക്കേണ്ടത്.കേന്ദ്ര നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്നാണ് തൊഴില്‍ ഇല്ലായ്മ. ഇത് മറികടക്കാനുള്ള നീക്കങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹ്യക്ഷേമപദ്ധതികള്‍ക്കും കാര്യമായ വിഹിതം ഉണ്ടാകില്ല.വായ്പ പരിധി വെട്ടികുറച്ച കേന്ദ്ര നടപടിക്കെതിരായ കേരളത്തിന്റെ പ്രതിഷേധം നിര്‍മ്മല സീതാരാമന്‍ ബഡ്ജറ്റില്‍ പരിഗണിക്കണമെന്നാണ് ആവിശ്യം.

പൊതു ബഡ്ജറ്റിനൊപ്പം അവതരിപ്പിക്കുന്ന റയില്‍വേ ബഡ്ജറ്റില്‍ ,പദ്ധതി വിഹിതങ്ങള്‍ക്കായി തുക വര്‍ദ്ധിപ്പിക്കും. റയില്‍വേ സമ്പൂര്‍ണ്ണ നവീകരണമെന്ന് പേരില്‍ സ്വകാര്യവല്‍കരണം കൊണ്ട് വരുന്നതിനെതിരെ തൊഴിലാളി സംഘടനനകള്‍ എതിര്‍പ്പിലാണ്. പക്ഷെ ബഡ്ജറ്റില്‍ ഇത് കേന്ദ്ര കാര്യമായി പരിഗണിക്കാനുള്ള സാധ്യതയില്ല. പകരം സ്റ്റേഷന്‍ നവീകരണമടക്കമുള്ളവ പോലും സ്വകാര്യമേഖലയ്ക്ക് നല്‍കുമോയെന്നാണ് ആശങ്ക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News