പ്രവാസി ദോഹ 25-ാമത് ബഷീര്‍ പുരസ്‌ക്കാരം മമ്മൂട്ടിക്ക്

ഖത്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സാംസ്‌ക്കാരിക സംഘടന പ്രവാസി ദോഹയും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ 25 മത് ബഷീര്‍ പുരസ്‌കാരത്തിന് നടന്‍ മമ്മൂട്ടി അര്‍ഹനായി.

ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത ഗ്രാമഫോണ്‍ ശില്‍പവും 50,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. എം. ടി വാസുദേവന്‍ നായര്‍ ചെയര്‍മാനായ അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് മമ്മൂട്ടിയെ പുരസ്‌ക്കാരത്തിനായി തെരഞ്ഞെടുത്തത്.

ചലച്ചിത്ര നടന്‍ എന്ന നിലയിലുള്ള പകര്‍ന്നാട്ടങ്ങളും ജീവകാരുണ്യ രംഗത്തെ നിശബ്ദ സേവനവും പരിഗണിച്ചാണ് മമ്മൂട്ടിയ്ക്ക് ബഷീര്‍ പുരസ്‌ക്കാരം നല്‍കുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അനീസ് ബഷീര്‍, റഫീഖ് പാറോളി, കെ എസ് വെങ്കിടാചലം, ബാലചന്ദ്രന്‍ പുതുക്കുടി എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here