”വിട്ടുവീഴ്ച ചെയ്യുകയാണെങ്കില്‍ അവസരം നല്‍കാമെന്ന് അവര്‍ പറഞ്ഞു”; ഞെട്ടിച്ച് ഗായത്രി സുരേഷിന്റെ വെളിപ്പെടുത്തല്‍

വിട്ടുവീഴ്ച ചെയ്യുകയാണെങ്കില്‍ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പലരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് നടി ഗായത്രി സുരേഷ്.

അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് താന്‍ മറുപടി നല്‍കാറില്ലെന്നും ഒരു അഭിമുഖത്തില്‍ ഗായത്രി വെളിപ്പെടുത്തി.

ഗായത്രിയുടെ വാക്കുകള്‍:

”കോംപ്രമൈസ് ചെയ്യാമോ എന്ന് ചോദിച്ച് എനിക്ക് ചില സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത്തരത്തിലുള്ള സന്ദേശങ്ങള്‍ക്ക് ഞാന്‍ മറുപടി നല്‍കാറില്ല. ഇങ്ങനെ ചെയ്യുന്നവരെ അവഗണിക്കുന്നതാണ് നല്ലത്.”

ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍കണമെന്നാണ് ഗായത്രിയ്ക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്ത ധ്രുവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here