‘പതിനെട്ടാം പടി’ പ്രദര്‍ശനത്തിനെത്തി, ആദ്യ പ്രതികരണം മികച്ചത്

തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യ സംവിധാന ചിത്രമായ ‘പതിനെട്ടാം പടി’ പ്രദര്‍ശനത്തിനെത്തി. ചിത്രത്തിന് മികച്ച ആദ്യ പ്രതികരണമാണ് ലഭിക്കുന്നത്.

പുതുമുഖതാരങ്ങളുടെ മികച്ച പ്രകടനവും , ആക്ഷനും , മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് മേക്ക് ഓവറുമാണ് ചിത്രത്തെ പ്രേക്ഷകരിലേക്ക് ആകര്‍ഷിക്കുന്നത്.

സര്‍ക്കാര്‍ മോഡല്‍ സ്‌കൂളിലെയും ഇന്റര്‍നാഷണല്‍ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ തമ്മിലെ പോരും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സംഭവവികാസങ്ങളുമാണ് പതിനെട്ടാം പടി കാണിക്കുന്നത്. വിദ്യാര്‍ഥികളും, വിദ്യാലയങ്ങളും അവര്‍ക്കു ചുറ്റുമുള്ള സമൂഹ രാഷ്ട്രീയവുമൊക്കെയാണ് ചിത്രത്തില്‍ പ്രതിപാലിക്കുന്നത്.

മമ്മൂട്ടി , പൃഥ്വിരാജ്, മനോജ് കെ ജയന്‍, ലാലു അലക്‌സ്, ഉണ്ണി മുകുന്ദന്‍, ആര്യ, പ്രിയാമണി, അഹാന കൃഷ്ണ, സാനിയ, സുരാജ് വെഞ്ഞാറമൂട്, മണിയന്‍ പിള്ള രാജു , ബിജു സോപാനം, മാല പാര്‍വതി എന്നിങ്ങനെ വന്‍ താരനിരയും ഒപ്പം 65 ഓളം പുതുമുഖ താരങ്ങളും പതിനഞ്ചോളം തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളും അണിനിരക്കുന്ന ചിത്രം കൂടിയാണ് ചിത്രമാണ് ‘പതിനെട്ടാംപടി’.

പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫറായ കെച്ച കെംബഡികയുടെ കീഴില്‍ ചിത്രത്തിലെ പുതുമുഖതാരങ്ങള്‍ക്ക് വേണ്ടി ആക്ഷന്‍ ക്യാംപ് മുന്‍പ് സംഘടിപ്പിച്ചിരുന്നു.

കെച്ച മാസ്റ്ററും സുപ്രീം സുന്ദറുമാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടേഴ്‌സ്. ആഗസ്ത് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ഐസിഎല്‍ ഫിന്‍കോര്‍പ്പിനു വേണ്ടി കെ.ജി. അനില്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സുദീപ് ഇളമണ്‍ ഛായാഗ്രഹണവും ഭുവന്‍ ശ്രീനിവാസ് എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here