കേന്ദ്ര ബജറ്റ്: വിലക്കയറ്റത്തില്‍ നട്ടം തിരിഞ്ഞ് സാധാരണക്കാര്‍

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനത്തോടെ വിലക്കയറ്റത്തില്‍ സാധാരണക്കാര്‍ നട്ടം തിരിയും. അവശ്യസാധനങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാകുമ്പോള്‍ ചുരുക്കം ചില സാധനങ്ങള്‍ക്ക് മാത്രമാണ് വില കുറയുക. പെട്രോളിയം ഉല്പന്നങ്ങള്‍ക്കും, സ്വര്‍ണത്തിനും വില കൂടും. അതേസമയം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയുകയും ചെയും.

നിര്‍മല സീതരാമന്റെ ബജറ്റ് പ്രഖ്യാപനത്തോടെ അവശ്യസാധനങ്ങള്‍ക്ക് വിലകൂടുമെന്ന് ഉറപ്പായി. വിരലിലെണ്ണാവുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് വിലകുറയുക. പ്രധാനമായും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റമാണ് പ്രധാനം. ഒരു രൂപ സെസ് ഏര്‍പ്പെടുത്തിയതോടെ പെട്രോളിനും ഡീസലിനും കുറഞ്ഞത് രണ്ട് രൂപ വര്‍ധിക്കും.

ഇത് കടുത്ത പ്രതിസന്ധിയാകും സാധാരണക്കാരനുണ്ടാക്കുക. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ സ്വര്‍ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 2.5 ശതമാനം കൂട്ടി 12.5 ശതമാനമായതോടെ സ്വര്‍ണത്തിനും വില കൂടും. ഇറക്കുമതി ചെയ്യുന്ന വിലകൂടിയ ലോഹങ്ങളുടെയും കസ്റ്റംസ് ഡ്യൂട്ടി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ബ്ജറ്റില്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഇത് കൂടാതെ കശുവണ്ടി, സിസിടിവി ക്യാമറകള്‍, ഓട്ടോമൊബൈല്‍ പാര്‍ട്ട്‌സ്, ന്യൂസ് പ്രിന്റ്, ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍, വാഹനങ്ങള്‍, ലൗഡ് സ്പീക്കര്‍, സ്വിച്ച, പ്‌ളഗ്, ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍, സിന്തറ്റിക് റബ്ബര്‍ തുടങ്ങിയവക്കെല്ലാം വിലകൂടും. എന്നാല്‍ ചുരുക്കം ചിലതിന് മാത്രമാകും വിലക്കുറവ് ഉണ്ടാകുക. വൈദ്യുത വാഹനങ്ങള്‍, സെറ്റ് ടോപ്പ് ബോക്‌സ്, ഇലക്ട്രിക് ചാര്‍ജര്‍ എന്നിവക്ക് ആണ് വില കുറയുക. രണ്ടാം മോദി സര്‍ക്കാരിന്റെ ബ്ജറ്റ് പ്രഖ്യാപനത്തോടെ അവശ്യസാധങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത് സാധാരണക്കാരെയാകും ഏറെ ബാധിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News