ഹാഫിസ് സയീദും കൂട്ടാളികളും ഉടന്‍ അറസ്റ്റില്‍,കണ്ണില്‍ പൊടിയിടാനെന്ന് ഇന്ത്യ

രാജ്യാന്തര സമ്മര്‍ദം അവഗണിക്കാന്‍ നിര്‍വാഹവുമില്ലാതായതോടെ, ഭീകരസംഘടനയായ ജമാഅത്തുദ്ദഅവ മേധാവി ഹാഫിസ് സയീദിനും 12 കൂട്ടാളികള്‍ക്കുമെതിരെ നിയമനടപടികളുമായി പാക്കിസ്ഥാന്‍.ആഗോള തീവ്രവാദിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിനും അനുയായികള്‍ക്കുമെതിരെ പാക്കിസ്ഥാന്‍ തീവ്രവാദക്കുറ്റം ചുമത്തി.

ഭീകരപ്രവര്‍ത്തനത്തിനു ധനസഹായം നല്‍കല്‍, ജീവകാരുണ്യ പവര്‍ത്തനങ്ങള്‍ക്കായി സമാഹരിക്കുന്ന തുക ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരില്‍ ചാര്‍ത്തിയിട്ടുള്ളത്. പഞ്ചാബ് പൊലീസിന്റെ ഭീകരവിരുദ്ധ വകുപ്പ് 23 കേസുകളാണ് എടുത്തിട്ടുള്ളത്.

പ്രവിശ്യയിലെ വിവിധ നഗരങ്ങളില്‍ ഭീകരപ്രവര്‍ത്തനത്തിനു പണം നല്‍കിയതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ഈ ഭീകരവാദികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പാക് പഞ്ചാബ് പൊലീസ് വക്താവ് നിയാബ് ഹൈദര്‍ നഖ്വി പറഞ്ഞു. എന്നാല്‍, ഈ നീക്കം മുഖം മിനുക്കല്‍ നടപടി മാത്രമാണെന്നും, അങ്ങിനെയൊന്നും അന്താരാഷ്ട്ര സമൂഹത്തെ കബളിപ്പിക്കാന്‍ കഴിയില്ലെന്നും ഇന്ത്യ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News