ഞങ്ങള്‍ ചോര ചിതറിക്കും’; മോദിയുടെ ശാസന വകവയ്ക്കാതെ ബിജെപി നേതാവ്

ബിജെപി നേതാക്കള്‍ വിവാദങ്ങളില്‍നിന്നു അകന്നു നില്‍ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശാസന മുഖവിലയ്‌ക്കെടുക്കാതെ മധ്യപ്രദേശിലെ ബിജെപി എംഎല്‍എ രാംഖേല്‍വാന്‍ പട്ടേല്‍. മധ്യപ്രദേശിലെ സാത്ന ജില്ലയിലെ മുനിസിപ്പല്‍ അധ്യക്ഷനെ ആക്രമിച്ച തന്റെ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ ചോര ചിന്താന്‍ വരെ താന്‍ ഒരുക്കമാണ് എന്നായിരുന്നു അമര്‍പ്പത്താന്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുമുള്ള രാംഖേല്‍വാന്‍ പട്ടേലിന്റെ പ്രസ്താവന.

രാംഖേല്‍വാന്റെ സുഹൃത്തും ബിജെപി പഞ്ചായത്ത് പ്രസിഡന്റുമായ രാം സുശീല്‍ പട്ടേലിനെ നഗരത്തിലെ ചീഫ് മുനിസിപ്പല്‍ ഓഫീസറെ ആക്രമിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News