പ്രൈമറി സ്‌കൂളുകളില്‍ ഇനി മുതല്‍ ഹൈടെക്ക് ലാബുകളും; ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തെ പ്രൈമറി സ്കൂളുകളിൽ നിർമ്മിച്ച ഹൈടെക്ക് ലാബുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിർവ്വഹിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 9941 സ്കൂളുകളിലാണ് ലാബുകൾ നിർമ്മിച്ചത്. കേരളത്തിലെ പൊതുവിദ്യാലയങ്ങൾ സാങ്കേതിക മികവിലേക്കുയർത്തുന്നതിന്‍റെ ഭാഗമായാണ് പ്രൈമറി സ്കൂളുകളിൽ സർക്കാർ ഹൈടെക്ക് ലാബുകൾ തയ്യാറാക്കിയിരിക്കുന്നത്.

പൊതു വിദ്യാലയങ്ങൾ മികവിന്‍റെ കേന്ദ്രങ്ങളാക്കുന്നതിനായി സെക്കന്‍ററി ഹയർസെക്കന്‍ററി തലത്തിൽ 45000 ക്ലാസ് മുറികൾ ഹൈടെക്ക് ആക്കിയതിന്‍റെ തുടർച്ചയായാണ് 9941 സ്കൂളുകളിൽ സർക്കാർ ഹൈടെക്ക് ലാബുകൾ നിർമ്മിച്ചിരിക്കുന്നത്. 292 കോടിരൂപയാണ് നിർമ്മാണചെലവ്.

കേരളത്തിന്‍റെ വികസന ചരിത്രത്തിലെ നേട്ടമാണിത് പാട്ടിലൂടെയും കളികളിലൂടെയും പഠിക്കാനുള്ള സമയമാണ് കുട്ടിക്കാലം, അതിന് വേണ്ട സൗകര്യമാണ് സർക്കാർ സ്കൂളുകളിൽ ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

വിനോദത്തിലൂടെ വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടിയാണ് ഹൈടെക്ക് ലാബുകൾ തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിക്ക് വേണ്ടി കുറഞ്ഞ സമയം കൊണ്ട് അധ്യാപകർക്ക് പ്രത്യേക ഐ റ്റി പരിശീലനം നൽകി.കിഫ്ബി ധന സഹായത്തോടെയാണ് ലാബുകളുടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. സ്കൂളുകളിലെ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽസംസ്ഥാന തലത്തിൽ മികച്ച പ്രവർത്തനം നടത്തിയവർക്കുള്ള പുരസ്ക്കാരവും മുഖ്യമന്ത്രി ചടങ്ങിൽ വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News