ശബരിമല വിഷയത്തില്‍ എന്‍.കെ പ്രേമചന്ദ്രനെതിരെ ആര്‍എസ്പിക്കുള്ളില്‍ എതിര്‍പ്പ് ശക്തം; സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നുവെന്ന് ദേശീയ ജനറല്‍ സെക്രട്ടറി

ദില്ലി: ശബരിമല വിഷയത്തില്‍ ആര്‍എസ്പിക്കുള്ളില്‍ ഭിന്നത. ശബരിമലയിലെ സ്ത്രീപ്രവേശനത്തെക്കുറിച്ചുള്ള സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നുവെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി പറഞ്ഞു.

ദില്ലിയില്‍ നടന്ന ആര്‍എസ്പി കേന്ദ്രകമ്മിറ്റിയോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് അഭിപ്രായ ഭിന്നത പുറത്ത് വന്നത്.

ലിംഗസമത്വത്തിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ സ്ത്രീപ്രേവശനം അനുവദിച്ച സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സ്വകാര്യ ബില്‍ അവതരിപ്പിച്ച എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുടെ നിലപാടിനെതിരെ ആര്‍.എസ്.പിക്കുള്ളില്‍ എതിര്‍പ്പ് ശക്തമാണ്.

കേന്ദ്രകമ്മിറ്റിയോഗത്തിലും വിമര്‍ശനം ഉണ്ടായതോടെ ബില്‍ കൊണ്ട് വരാനുള്ള സാഹചര്യം എന്‍.കെ.പ്രേമചന്ദ്രന്‍ വിശദീകരിച്ചെന്ന് ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി അറിയിച്ചു.

ശബരിമലയിലെ സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നുവെന്ന് അറിയിച്ച ജനറല്‍ സെക്രട്ടറി, സ്ത്രീകള്‍ പ്രവേശിച്ചാല്‍ തടയില്ലെന്നും കൂട്ടിചേര്‍ത്തു. സ്ത്രീയ്ക്കും പുരുഷനും ഭരണഘടനപരമായ അവകാശമുണ്ടെന്നും ക്ഷിതി ഗോസ്വാമി, എന്‍.കെ.പ്രേമചന്ദ്രനെ ഒപ്പം നിറുത്തി ഓര്‍മിപ്പിച്ചു.

എന്നാല്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ശബരിമല വിധിക്കെതിരെ നിയമം വേണമെന്ന് പ്രേമചന്ദ്രന്‍ ആവര്‍ത്തിച്ചു. പാര്‍ടി കേരളത്തില്‍ യുഡിഎഫിന്റെ ഭാഗമാണ്. സ്ത്രീപ്രവേശനം തടയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ച പ്രമചന്ദ്രന്‍ നടപടി ഇടത്പാര്‍ടിയായ ആര്‍എസ്പിയുടെ നയത്തിന് ചേര്‍ന്നതല്ലെന്നും കേന്ദ്ര കമ്മിറ്റി അംഗങ്ങളില്‍ ചിലര്‍ ചൂണ്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here