സംസ്ഥാനത്തെ എല്ലാ പ്രൈമറിസ്കൂളുകളും രണ്ടുമാസത്തിനകം ഹൈടെക്കാകുമെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ മുഴുവൻ എൽപി, യുപി സ്കൂളുകളും വരുന്ന രണ്ടുമാസത്തിനുള്ളിൽ ഹൈടെക് ആക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജനങ്ങൾക്കു മുന്നിൽ വെച്ച  വലിയ ലക്ഷ്യം സാക്ഷാത്കരിക്കാൻ സർക്കാർ നിരവധി പ്രവർത്തനങ്ങൾ നടത്തി.

പൊതു വിദ്യാലയങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാർഥികൾ അന്താരാഷ്ട്ര നിലവാരത്തിൽ അക്കാദമിക മികവ് പുലർത്തുന്നവരാകണം  എന്നതാണ് സർക്കാർ ലക്ഷ്യം.

ഇതിനായി പാഠ്യപദ്ധതിയിൽ മാറ്റം വരുത്താൻ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. പരീക്ഷകൾക്ക് വേണ്ടി പഠിക്കുന്നതിൽ നിന്നും മാറി പ്രായോഗിക വിദ്യാഭ്യാസത്തിനാണ് നവീകരിച്ച പാഠ്യപദ്ധതിയിലൂടെ സർക്കാർ  ലക്ഷ്യമിടുന്നത്,

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ ലോകത്തിലെ ഏറ്റവും മികച്ച പാഠ്യപദ്ധതി ഉള്ള സംസ്ഥാനമായി കേരളം മാറുമെന്നും  വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

കോക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് കേരള സർക്കാർ അനുവദിച്ച മൂന്ന് കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ  ശിലാസ്ഥാപനവും

ബാലുശ്ശേരി നിയോജക മണ്ഡലത്തിൽനിന്ന് എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികൾക്കുള്ള അനുമോദനത്തിനും  കോക്കല്ലൂർ ഹയർ സെക്കൻഡറി  സ്കൂളിലെ പ്രധാനാധ്യാപകനായി  വിരമിക്കുന്ന കെ കെ ശിവദാസൻ മാസ്റ്റർ ക്കുള്ള യാത്രയയപ്പിനുമായി കോക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ബാലുശ്ശേരി എംഎൽഎ പുരുഷൻ കടലുണ്ടി അധ്യക്ഷനായി. കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂളിനായി പൂർവവിദ്യാർത്ഥികൾ സംഭാവന ചെയ്ത കുടിവെള്ള ശുദ്ധീകരണ സംവിധാനം മന്ത്രി വിദ്യാലയത്തിന് സമർപ്പിച്ചു.

എൻറെ സ്കൂൾ പദ്ധതിയിലൂടെ 100% വിജയം കൈവരിച്ച ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ 7 സ്കൂളുകളെ ചടങ്ങിൽ അനുമോദിച്ചു, പ്ലസ് ടു പരീക്ഷയിൽ 1200 മാർക്ക് നേടിയ വിദ്യാർത്ഥികളായ നേഹ നസ്റിൻ,അനുവിന്ദ്, അഭിനവ് കൃഷ്ണ എന്നിവർക്ക്  മന്ത്രി ഉപഹാരം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News