പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് പീഡനം: കൊച്ചിയില്‍ വൈദികനെ കുടുക്കിയത് ഇങ്ങനെ

കൊച്ചി: അന്തേവാസികളായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ വൈദികന്‍ അറസ്റ്റില്‍. കൊച്ചി പെരുമ്പടപ്പ് ബോയ്‌സ് ഹോമിന്റെ ഡയറക്ടറായ ഫാദര്‍ ജോര്‍ജിനെയാണ് പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷമാണ് ഫാദര്‍ ജോര്‍ജ് പെരുമ്പടപ്പിലെ സേക്രഡ് ഹാര്‍ട്ട് ബോയ്‌സ് ഹോമിന്റെ ഡയറക്‌റായി എത്തിയത്. ഇക്കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇയാള്‍ കുട്ടികളെ നിരന്തരം പീഡിപ്പിച്ചുവരുന്നതായാണ് പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഇയാളുടെ പീഡനം സഹിക്കാതെ 6 കുട്ടികള്‍ ഇവിടെ നിന്ന് രക്ഷപ്പെട്ടോടി.

തുടര്‍ന്ന് ഇവരുടെ രക്ഷിതാക്കളെത്തി കുട്ടികളെ ബോയ്‌സ് ഹോമില്‍ നിന്ന് മോചിപ്പിച്ചു. ഇതിനിടെ ഇവിടെയെത്തിയ വൈദികനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു. പീഡനത്തിനിരയായ കുട്ടികളുടെ പരാതിയില്‍ കേസെടുത്ത പോലീസ് വൈദികനെതിരെ പോക്‌സൊ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഇയാളെ പിന്നീട് മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാള്‍ ഡയറക്ടറായ ബോയ്‌സ് ഹോമിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. മതിയായ രേഖകളുടെ അടിസ്ഥാനത്തിലാണൊ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കും.

അതേസമയം, കുട്ടികളെ വൈദ്യപരിശോധനക്ക് വിധേയരാക്കുമെന്നും പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News