സ്വപ്നതുല്യമായ ഇന്‍ട്രോയ്ക്ക് നന്ദി! പതിനെട്ടാം പടിയിലെ ആനിയെക്കുറിച്ച് അഹാന കൃഷ്ണ

ടോവിനോ തോമസ് ചിത്രം ‘ലൂക്ക’യിലൂടെ നായികയായി വന്ന് പ്രേക്ഷക പ്രശംസ നേടിയ അഹാന കൃഷ്ണ ഇപ്പോള്‍ ‘പതിനെട്ടാം പടി’യിലൂടെയും പ്രേക്ഷകരുടെ കയ്യടി വാങ്ങുകയാണ്. പതിനെട്ടാം പടിയിലെ തന്റെ വേഷത്തെക്കുറിച്ച് അഹാന പറയുന്നു.

‘എനിക്ക് സ്വപ്നതുല്യമായ ഒരു ഇന്‍ട്രോ ഷോട്ട് നല്‍കിയതിന് ശങ്കര്‍ രാമകൃഷ്ണന് നന്ദി. ആ രംഗമെടുത്തപ്പോഴും തിയേറ്ററില്‍ അത് കണ്ടപ്പോഴും എനിക്കത് വിശ്വസിക്കാനായില്ല.

ഒരു ദിവസം മുഴുവന്‍ സാരിയില്‍ ചുറ്റിക്കറങ്ങാന്‍ ആനി എന്നെ പഠിപ്പിച്ചു. സ്‌നേഹിക്കാനും നഷ്ടങ്ങളെ കൈകാര്യം ചെയ്യാനും ആനി എന്നെ പഠിപ്പിച്ചു.

ആനി എന്നാല്‍ പതിനെട്ടാം പടി എന്ന ഒരു വലിയ സിനിമയുടെ ചെറിയ ഭാഗമാണ്. എന്നിരുന്നാലും എന്റെ ഹൃദയം നിറയെ ഞാന്‍ അവളെ സ്‌നേഹിക്കുന്നു.’ അഹാന കുറിച്ചു.

തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യ സംവിധാന ചിത്രമാണ് ‘പതിനെട്ടാം പടി’. ചിത്രം മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.

പുതുമുഖതാരങ്ങളുടെ മികച്ച പ്രകടനവും , ആക്ഷനും , മമ്മൂട്ടിയുടെ സ്റ്റൈലിഷ് മേക്ക് ഓവറുമാണ് ചിത്രത്തെ പ്രേക്ഷകരിലേക്ക് ആകര്‍ഷിക്കുന്നത്.

മമ്മൂട്ടി , പൃഥ്വിരാജ്, മനോജ് കെ ജയന്‍, ലാലു അലക്സ്, ഉണ്ണി മുകുന്ദന്‍, ആര്യ, പ്രിയാമണി, അഹാന കൃഷ്ണ, സാനിയ, സുരാജ് വെഞ്ഞാറമൂട്, മണിയന്‍ പിള്ള രാജു , ബിജു സോപാനം, മാല പാര്‍വതി എന്നിങ്ങനെ വന്‍ താരനിരയും ഒപ്പം 65 ഓളം പുതുമുഖ താരങ്ങളും പതിനഞ്ചോളം തിയറ്റര്‍ ആര്‍ട്ടിസ്റ്റുകളും അണിനിരക്കുന്ന ചിത്രം കൂടിയാണ് ‘പതിനെട്ടാംപടി’.

ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ഐസിഎല്‍ ഫിന്‍കോര്‍പ്പിനു വേണ്ടി കെ.ജി. അനില്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News