പ്രതികളുടെ മൊഴിയില്‍ വൈരുധ്യം; നെടുങ്കണ്ടം കേസില്‍ അറസ്റ്റ് വൈകുന്നു

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കൂടുതല്‍ അറസ്റ്റ് വൈകുന്നു. പ്രതികളുടെ മൊഴിയിലെ വൈരുധ്യമാണ് അറസ്റ്റ് വൈകാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം.

അതിനിടെ, സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്കുമാറിന്റെ കൂട്ടുപ്രതി ശാലനി പൊലീസിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്തെത്തി.

രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ ഇതുവരെ അറസ്റ്റിലായത് എസ്ഐ കെ സാബുവും സിപിഒ സജീവ് ആന്റണിയും മാത്രമാണ്.

ഇവര്‍ക്കൊപ്പം കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ ക്രൈം ബ്രാഞ്ച് രണ്ട് പേരെക്കൂടി പ്രതി ചേര്‍ത്താണ് റിമാന്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

എഎസ്ഐയും ഡ്രൈവര്‍ സിപിഒയുമാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരെ രണ്ട് തവണ ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

പ്രതികളുടെ മൊഴികളിലെ വൈരുധ്യമാണ് അറസ്റ്റ് വൈകാന്‍ കാരണം. ഇവര്‍ക്കൊപ്പം മറ്റ് രണ്ട് പേരുടെ അറസ്റ്റും ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിമാന്റില്‍ കഴിയുന്ന എസ്ഐ സാബുവിനെ ക്രൈം ബ്രാഞ്ച് അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി തിങ്കളാഴ്ച പീരുമേട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ഇതിനിടെ പൊലീസുനെതിരെ കൂടുതല്‍ ആരോപണവുമായി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയും ഹരിത ഫിനാന്‍സ് എംഡിയുമായ ശിലിനി രംഗത്തെത്തി.

പൊലീസ് രാജ്കുമാറിനെയും തന്നെയും മറ്റൊരു പ്രതിയായ മഞ്ചുവിനെയും ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് ആക്ഷേപം. എസ്ഐ കൈക്കൂലി ആവശ്യപ്പെട്ടെന്നും ശാലിനി ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News