ബിജെപിയില്‍ അംഗത്വം എടുത്തിട്ടില്ല, എടുക്കാന്‍ ഉദ്ദേശിക്കുന്നുമില്ല: നിലപാട് വ്യക്തമാക്കി അഞ്ജു ബോബി ജോര്‍ജ്ജ്

ബംഗളൂരു: ലോങ് ജംപ് താരവും ഒളിമ്പ്യനുമായ അഞ്ജു ബോബി ജോര്‍ജ്ജ് ബിജെപിയില്‍ ചേര്‍ന്നു എന്ന് അവകാശപ്പെട്ട് കര്‍ണാടക ബിജെപി ഘടകം.

കര്‍ണാടക സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പ, കേന്ദ്ര മന്ത്രി വി മുരളീധരന്‍, പാര്‍ട്ടി എംപി തേജസ്വി സൂര്യ എന്നിവരുടെ സാന്നിധ്യത്തില്‍ ബംഗളൂരുവില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ അഞ്ജു അംഗത്വം നേടി എന്നാണ് ബിജെപി സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രചരിപ്പിച്ചത്.

എന്നാല്‍ താന്‍ സുഹൃത്തായ വി മുരളീധരനെ കാണാനാണ് അവിടെ എത്തിയതെന്നും ബിജെപി അംഗത്വം എടുത്തിട്ടില്ലെന്നും അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചു.

അഞ്ജു ഇവരോടൊപ്പം ബിജെപി വേദിയില്‍ പാര്‍ട്ടി പതാകയുമായി നില്‍ക്കുന്ന ഫോട്ടോ ഇവര്‍ കൊടുത്തിരുന്നു. അതേസമയം വേദിയിലേയ്ക്ക് കയറി വന്ന തന്റെ കയ്യിലേയ്ക്ക് പെട്ടെന്ന് കൊടി തരുകയായിരുന്നു എന്ന് അഞ്ജു ബോബി ജോര്‍ജ് പറയുന്നു. ബിജെപി അംഗത്വം എടുത്തിട്ടില്ല. എടുക്കാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും അഞ്ജു പറഞ്ഞു.

ബിജെപിയുടെ അംഗത്വ വിതരണ പരിപാടിയാണ് നടന്നിരുന്നതെന്ന കാര്യം പോലും അവിടെ ചെല്ലുമ്പോള്‍ തനിക്ക് അറിയില്ലായിരുന്നെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News