തല്ലി കാലൊടിക്കും; ഫേസ്ബുക്കില്‍ കെഎസ്‌യുക്കാരുടെ തമ്മിലടി

കോണ്‍ഗ്രസുകാര്‍ക്ക് പിന്നാലെ കെഎസ് യുവിന്റെ ഗ്രൂപ്പ് പോരും സാമൂഹ്യ മാധ്യമങ്ങളിലേക്ക്.കഴിഞ്ഞ ദിവസം നടന്ന കെസ് യു മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന് സംസ്ഥാന സെക്രട്ടറി വിലക്കിയതായി കോഴിക്കോട് നിന്നുള്ള കെ എസ് യുക്കാരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചതോടെയാണ് തര്‍ക്കത്തിന് തുടക്കം വിലക്കുക മാത്രമല്ല പങ്കെടുത്താല്‍ തല്ലി കാലൊടിക്കുമെന്ന് കൂടി പറഞ്ഞുവെന്ന ഭീഷണിയുമായി സെക്രട്ടറി.

ഈ വാദത്തിന് മറുപടി കമന്റിട്ടതോടെ വാദങ്ങളും മറുവാദങ്ങളുമായി പ്രവര്‍ത്തകര്‍ പക്ഷം ചേര്‍ന്ന് തുടങ്ങി, മാര്‍ച്ചിന് ശേഷം ബോധം പോയതായി ചിലര്‍ അഭിനയിച്ചതായും കമന്റിലൂടെ വെളിപ്പെടുത്തല്‍ വന്നു.കോഴിക്കോട് നിന്നുള്ള കെഎസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശ്രീദേവ് സോമനാണ് കഴിഞ്ഞ ദിവസം നടന്ന കെഎസ് യു മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന് കെഎസ് യു സംസ്ഥാന സെക്രട്ടറി തന്നെ വിലക്കിയതായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here