വീണ്ടും കര്‍’നാടകം’

കോണ്‍ഗ്രസില്‍ രാജിനാടകത്തിന് അവസാനമാകുന്നില്ല. 12 എംഎല്‍എമാര്‍ രാജിവച്ചത് കൂടാതെ ജനറല്‍ സെക്രട്ടറി ജോതിരാദിത്യ സിന്ധ്യയും രാജിവെച്ചു. അതേസമയം പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് മുതിര്‍ന്നയാള്‍ വേണമോ യുവ നേതാവ് വേണമോ എന്നതില്‍ നേതൃത്വത്തിന് ഇപ്പോഴും അവ്യക്തത. ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുന്നതായാണ് സൂചന.

ലോക്‌സഭ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ രാജിക്ക് തുടക്കം കുറിച്ചു. പിന്നാലെ രാഹുലിനെ പിന്തിരിപ്പിക്കാനും തോല്‍വിയുടെ ഉത്തരവാദിത്വവും ഏറ്റെടുത്ത് വലുതും ചെറുതുമായ 200 ഓളം രാജികള്‍.

ഇതിന്റെ തുടര്‍ച്ചയാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News