സാമ്പത്തിക പ്രയാസമുള്ള കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുത്ത് ‘ആങ്ങളമാര്‍’ കൂട്ടായ്മ

സാമ്പത്തിക പ്രയാസം നേരിടുന്ന കുടുംബത്തിലെ പെണ്‍കുട്ടിക്ക് വിവാഹ സഹായവുമായി വീണ്ടും ചെമ്മണ്ണൂര്‍ ജ്വല്ലറിയിലെ ജീവനക്കാരുടെ കൂട്ടായ്മ. പാലക്കാട് വടക്കഞ്ചേരി സ്വദേശി അഞ്ജനയുടെ വിവാഹമാണ് ചെമ്മണ്ണൂര്‍ ജ്വല്ലറി ജീവനക്കാരുടെ കൂട്ടായ്മയായ ആങ്ങളമാരുടെ സഹായത്തോടെ നടത്തിയത്.

വടക്കഞ്ചേരി വാല്‍ക്കുളന്പ് കോടിയാട്ടില്‍ ഓഡിറ്റോറിയത്തില്‍ വെച്ച് അഞ്ജനയുടെ ക‍ഴുത്തില്‍ വരന്‍ സതീഷ് താലി ചാര്‍ത്തി. പെണ്‍കുട്ടിക്കുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ മുതല്‍ വിവാഹ സദ്യ വരെയുള്ള മു‍ഴുവന്‍ ചിലവും ആങ്ങളമാര്‍ കൂട്ടായ്മയാണ് വഹിച്ചത്. മൂന്ന് മാസത്തിലൊരിക്കല്‍ ആങ്ങളമാര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സാമ്പത്തിക പ്രയാസം നേരിടുന്ന കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിവാഹം നടത്താറുണ്ട്.

3 വര്‍ഷം മുന്പ് കോ‍ഴിക്കോട് കേന്ദ്രീകരിച്ച് രൂപീകരിച്ച കൂട്ടായ്മയുടെ നേതൃത്വത്തില്‍ ക‍ഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആദ്യ വിവാഹം നടത്തിയത്. ബോബി ചെമ്മണ്ണൂരിന്‍റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കൂട്ടായ്മയിലൂടെ ഇത്തരം സഹായ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ജീവനക്കാർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel