‘ബലാല്‍സംഗം ചെയ്യപ്പെടുന്നത് പോലെ തോന്നി’; ഹോട്ടല്‍ ജീവനക്കാരന്റെ വീഡിയോ പുറത്തുവിട്ട് നടി ഇഷ

അപമര്യാദയോടെ പെരുമാറിയ ഹോട്ടല്‍ ജീവനക്കാരന്റെ വീഡിയോ പുറത്തുവിട്ട് നടി ഇഷ ഗുപ്ത. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഇഷ വീഡിയോ പുറത്ത് വിട്ടത്.

”ഇയാള്‍ എന്നെ കണ്ണുകള്‍ കൊണ്ട് ബലാല്‍സംഗം ചെയ്യുകയാണ്. ആര്‍ക്കെങ്കിലും ഇയാളെ മനസിലായിട്ടുണ്ടെങ്കില്‍ വിവരമറിയിക്കണം.എന്നെപ്പോലുള്ള ഒരാള്‍ പൊതുസ്ഥലത്ത് ഇത്തരം അനുഭവങ്ങള്‍ നേരിടുകയാണെങ്കില്‍ മറ്റു പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും?

രണ്ട് സുരക്ഷാ ഉദ്യോസ്ഥര്‍ അവിടെ ഉണ്ടായിട്ടുപോലും ഞാന്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നതു പോലെയാണ് എനിക്കു തോന്നിയത്.”- ഇഷ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here