വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിലേക്ക് എഫ്എഫ്‌ഐ മാര്‍ച്ച്

വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിലേക്ക് എഫ്എഫ്‌ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. കോളേജില്‍ അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പട്ടായിരുന്നു മാര്‍ച്ച്.

മെഡിക്കല്‍ കൗണ്‍സില്‍ നടത്തിയ പരിശോധയില്‍ വ്യാജ രോഗികളേയും പുറത്ത് ഉളള ഡോക്ടറമാനാരേയും നിയോഗിച്ച്ത് വിവിദമായതിന് പിന്നാലെയായിരുന്നു എസ്എഫ്‌ഐ മാര്‍ച്ച്

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധനക്കിടെ വ്യാജ രോഗികളേയും, മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഡോക്ടറമാരേയും വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജില്‍ നിയോഗിച്ചത് പുറത്തായതോടെയാണ് എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി കോളേജിലേക്ക് മാര്‍ച്ച് നടത്തിയത്.

2016 ല്‍ പ്രവര്‍ത്തനം ആരംഭിച്ച കോളേജില്‍ മിനിമം സൗകര്യം പോലും ഇല്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു
കോളേജിലെ ശേച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.

മാര്‍ച്ചിനും ധര്‍ണ്ണക്കും ശേഷം എസ്എഫ്‌ഐ ജില്ലാഭാരവാഹികള്‍ക്ക് കോളേജിലെ വിദ്യാര്‍ത്ഥികളുമായി കൂടികാഴ്ച്ച നടത്തണമെന്ന ആവശ്യം പോലീസ് നിരസിച്ചത് വാക്കേറ്റത്തിന് കാരണമായി.

ഇതേ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ കിളിമാനൂര്‍ ഏരിയാകമ്മറ്റി അംഗം അരവിന്ദിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റു.

ഒരു പ്രവര്‍ത്തകനെ അടിക്കുന്നതിനിടെ വര്‍ക്കല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാറിന്റെ ഫൈബര്‍ ലാത്തി രണ്ടായി ഒടിഞ്ഞു

പ്രവര്‍ത്തകരെ പിന്നീട് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കോളേജിനെതിരെ ഇത്രയധികം പ്രതിഷേധം ഉയര്‍ന്നിട്ടും മാനേജ്‌മെന്‍ര് മൗനം തുടരുകയാണ്.

ബിജെപി കേരള ഘടകത്തിലെ കോഴ വിവിദത്തിന് ആധാരമായ കോേളജാണ് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News