കൈരളി ടിവി-കതിര്‍ അവാര്‍ഡ് വിതരണം; സംപ്രേഷണം ഇന്ന് രാത്രി 9 ന് കൈരളി ന്യൂസില്‍

കൈരളി ടിവി-കതിര്‍ അവാര്‍ഡ് വിതരണ ചടങ്ങ് ഇന്ന് രാത്രി ഒമ്പത് മണി മുതല്‍ കൈരളി ന്യൂസില്‍ സംപ്രേഷണം ചെയ്യും.

ഔഷധി ചെയര്‍മാനും കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ വിസി യും ആയ ഡോക്ടര്‍ കെ.ആര്‍ വിശ്വംഭരന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

തൃശൂര്‍ കുര്‍ക്കഞ്ചേരി തണ്ടിയാക്കല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കതിര്‍ അവാര്‍ഡ് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് മഹനടനും കൈരളി ചെയര്‍മാനുമായ പത്മശ്രീ ഭരത് മമ്മൂട്ടി സമ്മാനിക്കും.

ചെയര്‍മാന്റെ പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹയായത് വയനാട്ടിലെ കര്‍ഷക കുംഭയാണ്. മികച്ച കര്‍ഷകനുള്ള അവാര്‍ഡിന് അര്‍ഹനായിരിക്കുന്നത് വയനാട് സ്വദേശി ചെറുവയല്‍ രാമനാണ്. കാസര്‍ഗോഡ് സ്വദേശി പി വി ദിവാകരനാണ് മികച്ച പരീക്ഷണാത്മക കര്‍ഷകന്‍.

കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, എല്‍ഡിഎഫ് കണ്‍വീനറും കൈരളി ടി വി ഡയറക്ടറുമായ എ വിജയരാഘവന്‍, സംവിധായന്‍ സത്യന്‍ അന്തിക്കാട്,രമേശ് പിഷാരടി കൈരളി ടിവി ഡയറക്ടര്‍മാരായ ടി ആര്‍ അജയന്‍, എ കെ മൂസ മാസ്റ്റര്‍,അഡ്വക്കേറ്റ് എം എം മോനായി തുടങ്ങിയവരും പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News