വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പഞ്ചായത്ത് അനുമതിയില്ലാതെ; രേഖ പുറത്ത്

വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തക്കുന്നത് പഞ്ചായത്തിന്‍റെ അനുമതിയില്ലാതെ എന്ന് തെളിയിക്കുന്ന രേഖ പുറത്ത്. എസ് ആര്‍ മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് കെഎസ്ഇബി വൈദ്യുത കണക്ക്ഷനും നല്‍കിയിട്ടില്ല. ആവശ്യത്തിന് മരുന്നുകളോ,രോഗികളോ അധ്യാപകരോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ കടുത്ത ദുരിതത്തിലാണ്. ഒരു ട്യൂഷന്‍ സെന്‍ററില്‍ ഉളള സൗകര്യം പോലും മെഡിക്കല്‍ കോളേജിനില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി

തിരുവനന്തപുരം ജില്ലയിലെ ചെറിന്ന്യൂര്‍ ഗ്രാമപഞ്ചായത്തിലാണ് വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുന്നത്. സുപ്രീകോടതി നിയോഗിച്ച ലോധാ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരമാണ് മെഡിക്കല്‍ കൗണ്‍സില്‍ ഒാഫ് ഇന്ത്യ എസ് ആര്‍ മെഡിക്കല്‍ കോളേജിന് താല്‍കാലികമായി അനുമതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2016 ല്‍ ഒന്നാം വര്‍ഷത്തിലേക്ക് പ്രവേശനം നേടിയ 100 ഒാളം വിദ്യാര്‍ത്ഥികള്‍ നരകയാതന അനുഭവിക്കുകയാണ്. ഒരു ട്യൂഷന്‍ സെന്‍ററില്‍ ഉളള സൗകര്യം പോലും മെഡിക്കല്‍ കോളേജിനില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

അതിനിടെ വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തക്കുന്നത് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന്‍റെ അനുമതിയില്ലാതെയാണ് തെളിയിക്കുന്ന രേഖ കൈരളി ന്യൂസിന് ലഭിച്ചു. ചെറിന്ന്യൂര്‍ ഗ്രാമഞ്ചായത്ത് എസ് ആര്‍ മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് അനുമതി നല്‍കിയട്ടില്ലെന്നാണ് ഈ രേഖ തെളിയിക്കുന്നത് .കെട്ടിട നമ്പര്‍ ലഭിക്കാത്തതിനാല്‍ കെഎസ്ഇബി വൈദ്യുത കണക്ക്ഷനും നല്‍കിയിട്ടില്ലന്നാണ് വര്‍ക്കല കെ എസ് ഇ ബി ഒാഫീസില്‍ നിന്ന് നല്‍കുന്ന മറ്റൊരു വിവരാവകാശ രേഖ തെളിയിക്കുന്നത്.

ഹൈടെന്‍ഷന്‍ വൈദ്യുതി കണക്ഷന്‍ വേണ്ടിടത്ത് ഡീസല്‍ ഉപയോഗിച്ചാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഒരു പെട്ടികട തുടങ്ങണമെെങ്കില്‍ പോലും കെട്ടിട നമ്പരും, വൈദ്യുതി കണക്ഷനും ആവശ്യമാണെന്ന് ഇരിക്കെ മെഡിക്കല്‍ കോളേജ് തുടങ്ങി 100 വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീസും വാങ്ങി പ്രവര്‍ത്തിക്കുന്ന എസ് ആര്‍ മെഡിക്കല്‍ കോളേജ് മാനേജ്മെന്‍റിന്‍റെ നടപടി കേട്ട് കേള്‍വി ഇല്ലാത്തതാണ് . കെട്ടിട നമ്പരിനായി ഹൈക്കോടതിയില്‍ കേസ് നല്‍കിയതായിട്ടാണ് മാനേജ്മെന്‍റ് നല്‍കുന്ന വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here