പ്രമുഖ വ്യവസായി കടവത്തൂരിലെ പി എ റഹ്മാൻ നിര്യാതനായി

പ്രമുഖ വ്യവസായിയും പാർക്കോ ഗ്രൂപ്പ് ചെയർമാനുo സഹകാരിയുമായ, കടവത്തൂരിലെ പി എ റഹ്മാൻ(72) നിര്യാതനായി. അർബുദ സംബന്ധമായ രോഗം ബാധിച്ചു കഴിഞ്ഞ കുറെ മാസങ്ങളായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സാധാരണ കുടുംബത്തിൽ ജനിച്ചു തന്റെ കഠിനാധ്വാനം കൊണ്ട് ബിസിനസ്സ് രംഗത്ത് ഉന്നതങ്ങൾ കീഴടക്കിയ പി എ റഹ്മാൻ നിരവധി ബിസിനസ് സംരംഭങ്ങളുടെ അമരക്കാരനാണ്. സൂപ്പർ മാർക്കറ്റ് , റെസ്റ്റോറന്റ്, ഹൗസ് ഹോൾഡ് ഐറ്റംസ്, ഹോസ്പിറ്റൽ, ഇലക്ട്രിക്കൽസ്, ജ്വല്ലറി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി സകല മേഖലകളിലും വിജയക്കൊടി പാറിച്ച റഹ്മാൻ ജീവ കാരുണ്യ മേഖലയിലും വേറിട്ട അടയാളപ്പെടുത്തലുകൾ നടത്തിയ വ്യക്തിത്വമാണ്. മുസ്ലിം ലീഗിന്റെ സംസ്ഥാന കൗൺസിൽ അംഗമായും ദുബായ് മിഡിലീസ്റ്റ് ചന്ദ്രിക യുടെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

പാർക്കോ കമ്പനി ചെയർമാൻ, പാർക്കോ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, കല്ലി ക്കണ്ടി എൻ എ എം കോളേജ് കമ്മിറ്റി പ്രസിഡന്റ് പാർക്കോ ഹോസ്പിറ്റൽ ആൻ്റ് റിസേർച്ച് സെൻ്റെർ ചെയർമാൻ, മൗണ്ട് ഗൈഡ് ഇൻ്റെർ നാഷണൽ സ്കൂൾ ചെയർമാൻ,കടവത്തൂർ നുസ്റത്തുൽ ഇസ്ലാം സംഘം വൈസ് പ്രസിഡൻ്റ്, കല്ലിക്കണ്ടി പാർക്കോ പാറേമ്മൽ എം യു പി സ്കൂൾ മാനേജർ, കടവത്തൂർ വെസ്റ്റ് യു പി സ്കൂൾ പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡൻ്റ്, തലശേരി സി എച്ച് സെൻ്റെർ പ്രസിഡൻ്റ്, തലശ്ശേരി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യമാർ: കദീജ, ആയിശ.
മകൻ: അബ്ദുൽ വാഫി.( പ്ലസ് ടു വിദ്യാർത്ഥി എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ കടവത്തൂർ )
സഹോദരങ്ങൾ: പി എ അബൂബക്കർ, ( പാർക്കോ ഗ്രൂപ്പ് വൈസ് ചെയർമാൻ, പരേതനായ പി എ അബ്ദുള്ള.

ഖബറടക്കം ഇന്ന് വൈകുന്നേരം 4ന് കടവത്തൂർ വലിയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here