രാഹുല്‍, ആന്റോ, ഹൈബി, ഡീന്‍, പ്രേമചന്ദ്രന്‍ എന്നിവരുടെ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: അഞ്ച് ലോകസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

കൊല്ലം, എറണാകുളം, പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ് ഫലം സംബന്ധിച്ചാണ് ഹര്‍ജികള്‍. രാഹുല്‍ ഗാന്ധി, ആന്റോ ആന്റണി, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരുടെ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം.

എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെഎന്‍ ബാലഗോപാലാണ് എന്‍കെ പ്രേമചന്ദ്രന്റെ വിജയത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എറണാകുളം, വയനാട് എന്നീ മണ്ഡലങ്ങളിലെ ഫലം ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ എത്തിയത് സരിത എസ് നായരാണ്.

പത്തനംതിട്ടയില്‍ അനന്ദഗോപനും, ഇടുക്കിയില്‍ റോണി സെബാസ്റ്റ്യനുമാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹര്‍ജികള്‍ ഹൈക്കോടതി പിന്നീട് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News