കേന്ദ്ര ബജറ്റിലെ അവഗണന; കേരളത്തില്‍ 2000 കേന്ദ്രങ്ങളില്‍ സിപിഐഎം നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു

കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് സിപിഐഎം സംസ്ഥാന വ്യാപകമായി പ്രതിഷേധ ധര്‍ണ്ണയും, മാര്‍ച്ചും സംഘടിപ്പിച്ചു.

2000 കേന്ദ്രങ്ങളിലായി നടന്ന പരിപാടികളില്‍ വലിയ ജനപങ്കാളിത്വമാണ് ഉണ്ടായത്. ജനപ്രതിനിധികളും, സിപിഐഎം നേതാക്കളും വിവിധ സ്ഥലങ്ങലിലെ പരിപാടികളില്‍ പങ്കാളികളായി

രണ്ടാം മോദി സര്‍ക്കാരിന്റെ പ്രധമ ബജറ്റില്‍ കേരളത്തെ തഴഞ്ഞതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി സിപിഐഎം ന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, പൊതുയോഗങ്ങളും സംഘടിപ്പിച്ചത്.

തിരുവനന്തപുരത്ത് 173 കേന്ദ്രങ്ങളിലും, കൊല്ലത്ത് 147 കേന്ദ്രങ്ങളിലും, പത്തനംതിട്ടയില്‍ 97 കേന്ദ്രങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചു. വിവിധ ലോക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. പ്രതിഷേധയോഗങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ഇരമ്പി

എയിംസ് അടക്കം കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപം ചേര്‍ന്ന പ്രതിഷേധയോഗം ഉത്ഘാടനം ചെയ്ത് കൊണ്ട് സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

കോട്ടയം ജില്ലയിലെ ഏട്ട് ഏരിയകള്‍ കേന്ദ്രീകരിച്ചാണ് പ്രതിഷേധയോഗം ചേര്‍ന്നത് .എറണാകുളത്ത് 200 സ്ഥലങ്ങളിലും, തൃശൂരില്‍ 140 ഇടത്തും പ്രതിഷേധ പ്രകടനവും പൊതുയോഗവും ചേര്‍ന്നു.

ഇടുക്കിയില്‍ ഏരിയാ കേന്ദ്രങ്ങളിലുമാണ് സമരം നടന്നത്.കോഴിക്കോട് 225 കേന്ദ്രങ്ങളില്‍ സമരം നടന്നു. സംസ്ഥാന വ്യാപകമായി നടന്ന പരിപാടികളില്‍ പതിനായിരങ്ങള്‍ പങ്കാളികളായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here