ആദ്യ 6 മാസത്തിനുള്ളിൽ ദുബായിലൂടെ യാത്ര ചെയ്തത് രണ്ടു കോടിഎഴുപത്തി നാല് ലക്ഷം യാത്രക്കാർ

2019 വർഷത്തെ ആദ്യത്തെ ആറു മാസത്തിനുള്ളിൽ ദുബായിലൂടെ യാത്ര ചെയ്തത് രണ്ടു കോടിഎഴുപത്തി നാല് ലക്ഷം യാത്രക്കാരാണെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് അറിയിച്ചു. ദുബൈയിലെ കര-നാവിക വ്യാമ അതിർത്തികളുടെയാണ് ഇത്രയും അധികം പേർ യാത്ര ചെയ്തത്.

ദുബായ് രാജ്യാന്തര എയർപോർട്ടിലെ 122 സ്മാർട്ട് ഗേറ്റ് ഈ കാലയളവിൽ 5.7 മില്യൺ യാത്രക്കാരാണ് ഉപയോഗിച്ചത്. ഈ വർഷം ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ 9.5 ദശലക്ഷം എൻട്രി, റസിഡന്റ്സ് വിസകൾ ദുബൈയിൽ അനുവദിക്കുകയും ചെയ്തു.

ദുബായിലൂടെ യാത്രക്കാരുടെ കൂടുതൽ സഞ്ചാരത്തിന് സാക്ഷ്യം വഹിക്കുന്ന വേനൽ അവധിക്കാല സീസണിൽ യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകാൻ ജിഡിആർഎഫ്എ ദുബൈ ഒരുങ്ങികഴിഞ്ഞുവെന്ന് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി അറിയിച്ചു.

യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് പ്രതിക്ഷിക്കുന്ന സീസണാണ് ഇത്. അത് കൊണ്ട് തന്നെ എവിടെയും ഒരു കാലതാമസത്തിന് ഇടവരുത്താതെ മികച്ച സേവനങ്ങൾ പ്രധാനം ചെയ്യാൻ വകുപ്പ് മികച്ച തയ്യാറാടുപ്പുകളാണ് നടത്തി കൊണ്ടിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News