രാജ്യത്തെ മദ്യപരുടെ കണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് 16 കോടി മദ്യപരുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ഇതില്‍ 6 കോടിയോളം പേര്‍ മദ്യത്തിന് അടിമയാണെന്നും കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 10-75 പ്രായ പരിധിയിലുള്ള മദ്യപരുടെ എണ്ണം മാത്രമാണിത്. ഇത് ഇന്ത്യയിലെ ജനസംഖ്യയുടെ 14.6 ശതമാനം വരും. ഛത്തീസ്ഗഢ്, ത്രിപുര, പഞ്ചാബ്, അരുണാചല്‍ പ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ മദ്യവില്‍പ്പനയെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്യപരില്‍ മുപ്പത് ശതമാനത്തിനും പ്രിയം നാടന്‍ മദ്യത്തിനോടാണെന്നും സര്‍വെ വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനം ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിനാണ്.

മദ്യപരില്‍ 38 പേരില്‍ ഒരാളെങ്കിലും മദ്യാസക്തിമൂലമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്നരാണ്. 180 പേരില്‍ ഒരാള്‍ വീതം അടിയന്തര ചികിത്സ തേടേണ്ട സാഹചര്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 17ന് ഒന്ന് എന്ന അനുപാതത്തിലാണ്് മദ്യപരിലെ പുരുഷ, സ്ത്രീ അനുപാതം. മദ്യം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് കഞ്ചാവാണെന്നും സാമൂഹികനീതി-ശാക്തീകരണമന്ത്രി രത്തന്‍ലാല്‍ കഠാരിയ ലോക്‌സഭയെ അറിയിച്ചു. മൂന്നു കോടിയിലേറെപ്പേര്‍ കഞ്ചാവുപയോഗിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News