ജര്‍മ്മന്‍ യുവതിയുടെ തിരോധാനത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു; ഇന്ത്യയില്‍ താമസിച്ചത് നിയമം ലംഘിച്ച്

ജര്‍മ്മന്‍ യുവതി ലിസ വെയില്‍സിന്റെ തിരോധാനത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു ലിസയും ,സുഹൃത്ത് മുഹമ്മദലിയും ഇന്ത്യയില്‍ താമസിച്ചത് നിയമം ലംഘിച്ച്. വിദേശികള്‍ ഇന്ത്യയില്‍ എത്തിയാല്‍ ഉടന്‍ നടത്തേണ്ട വിദേശ രജിസ്‌ട്രേഷന്‍ ഇരുവരും നടത്തിയിട്ടില്ലെന്ന് വ്യക്തമായി .ലിസയുടെ സുഹൃത്ത് മുഹമ്മദാലിയെ ചോദ്യം ചെയ്യാന്‍ ചോദ്യാവലി തയ്യാറാക്കി അന്വേഷണ സംഘം.

തിരുവനന്തപുരത്ത് എത്തിയ ജര്‍മ്മന്‍ സ്വദേശിനി ലിസാ വെയില്‍സും ,സുഹൃത്തും ബ്രിട്ടീഷ് പൗരനുമായ മുഹമ്മദാലിയും വിദേശികള്‍ ഇന്ത്യയില്‍ പാലിക്കേണ്ട നിയമവും, ചട്ടവും ലംഘിച്ചാണ് കേരളത്തില്‍ താമസിച്ചതെന്നാണ് തിരോധാനം അന്വേഷിക്കുന്ന അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. വിദേശ പൗരന്‍മാര്‍ ഇന്ത്യയിലെത്തിയാല്‍ ഇരുപത്തിനാല് മണിക്കൂറിനകം അതാത് സ്ഥലങ്ങളിലെ ഫോറിന്‍ റീജ്യണല്‍ രജിസ്‌ട്രേഷന്‍ കേന്ദ്രത്തിലെത്തി പേരും ,യാത്രാവിവരങ്ങളും രേഖപെടുത്തണം.

മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്ത് എത്തിയ ഇരുവരും ഫോറിന്‍ രജിസ്‌ട്രേഷന്‍ നടത്താതെയാണ് ഒരാഴ്ച്ച ചിലവഴിച്ചതെന്നാണ് ലിസയുടെ തിരോധാനം അന്വേഷിക്കുന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇത് ഇമിഗ്രേഷന്‍ നിയമങ്ങളുടെ ലംഘനമാണ് . ഇരുവരും പൂരിപ്പിച്ച് നല്‍കേണ്ട ഫോം – സി നല്‍കാത്തത് തിരോധാനത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

ലിസയുടെ തിരോധാനത്തെ പറ്റി ആധികാരികമായി വിവരം നല്‍കാന്‍ കഴിയുക അവരോടൊപ്പം ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് സുഹൃത്ത് മുഹമ്മദാലിക്കാണ്. ഇയാളെ എത്രയും വേഗം ചോദ്യം ചെയ്യാനാണ് കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിന്റെ തീരുമാനം. മുഹമ്മദാലിയോട്

ചോദിക്കാനുളള ചോദ്യങ്ങള്‍ ഉള്‍പെട്ട ചോദ്യാവലി അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട് . ചോദ്യാവലി അടുത്ത ദിവസം തന്നെ ബ്രിട്ടണിലെ ഇന്ത്യന്‍ എംബസിക്ക് അയച്ച് നല്‍കും . എംബസി ഉദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ മുഹമ്മദാലിയെ ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ തിരോധാനത്തിന് നേരിയ തുമ്പെങ്കിലും ലഭിക്കു എന്നാണ് അന്വേഷണ സംഘം കരുതുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here