വീട്ടമ്മയും മകളും മാത്രമുള്ള വീടിന്റെ കുളിമുറിക്ക് സമീപം നഗ്‌നനായി ഒളിച്ചിരുന്ന് ഉപദ്രവം; യുവാവ് പിടിയില്‍

വീട്ടമ്മയെയും മകളെയും നഗ്‌നനായെത്തി നിരന്തരം ശല്യം ചെയ്യുന്ന യുവാവ് പൊലീസ് അറസ്റ്റില്‍.

ഐപ്പള്ളൂര്‍ മുകളില്‍ വീട്ടില്‍ രാജുവാണ്(23) റൂറല്‍ എസ്.പിയുടെ സ്പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. മുമ്പ് പോക്സോ കേസിലും മാലപൊട്ടിക്കല്‍ കേസിലും പ്രതിയായിരുന്നു രാജു. വീട്ടമ്മയും മകളും മാത്രം താമസിക്കുന്ന വീടിനു പിന്നിലെ കുളിമുറിക്ക് സമീപം നഗ്‌നനായി എത്തി ഒളിച്ചിരിക്കുന്ന ഇയാള്‍ ഇവരെ പലപ്പോഴും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്.

മുഖം മറച്ചു കടന്നു കളയുന്ന ഇയാളുടെ ശല്യം സഹിക്കവയ്യാതെ വീട്ടുകാര്‍ വീടിനു സമീപം ഇവര്‍ സിസി ടിവി ക്യാമറ സ്ഥാപിച്ചു. ഇതിലെ ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് ആളിനെ തിരിച്ചറിഞ്ഞതും പിടികൂടിയതും.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പിടിയിലായ രാജു അന്ന് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയിരുന്നു. റിട്ട.പോലീസ് ഉദ്യോഗസ്ഥന്റെ മകളെ അക്രമിച്ച് മാല കവര്‍ന്ന കേസിലും രാജു പിടിയിലായിരുന്നതായി പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News