കപ്പുയര്‍ത്താന്‍ ജന്മനാടും: ഓസീസിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍

ബാറ്റിങ്ങിലും ബോളിംഗിലും ഒരുപോലെ ആധിപത്യം പുലര്‍ത്തിയ ഇംഗ്ലണ്ട് ഓസീസിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ലോകകപ്പ് ഫൈനലില്‍ കടന്നു.

224 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ളണ്ട് 18 ഓവര്‍ ബാക്കിനില്‍ക്കേ ലക്ഷ്യം കാണുകയായിരുന്നു. ഞായ‍റാ‍ഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍റാണ് ഇംഗ്ളണ്ടിന്‍റെ എതിരാളികള്‍. ഇക്കുറി ആര് കപ്പുയര്‍ത്തിയാലും അത് പുതിയ ക്രിക്കറ്റ് ചരിത്രമാകും.

ബിര്‍മിങ്ങാമില്‍ നട്ന്ന രണ്ടാം സെമിയില്‍ ഓസീസിനെ 8 വിക്കറ്റിന് തകര്‍ത്താണ് ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചത്.

ഓസീസ് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം 32.1 ഓവറില്‍ ഇംഗ്ലണ്ട് മറികടന്നു. ഇംഗ്ളണ്ടിനായി ജേസണ്‍ റോയ് (85), ബെയര്‍സ്‌റ്റോ (34), ജോ റൂട്ട് (49), ഓയിന്‍ മോര്‍ഗന്‍ (45) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഓസീസിന് മത്സരം കൈവിട്ടുപോവുകയായിരുന്നു. ഇംഗ്ലണ്ട് നിരയില്‍ വീണ രണ്ടു വിക്കറ്റുകള്‍ സ്റ്റാര്‍ക്കും കുമ്മിന്‍സും പങ്കിട്ടു.

നേരത്തെ ഇംഗ്ലീഷ് ബൗളിംങ്ങിന് മുന്നില്‍ പതറിപ്പോയ ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ അര്‍ദ്ധ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് 223 ല്‍ എത്തിയത്.

119 പന്തില്‍ നിന്നാണ് സ്മിത്ത് 85 റണ്‍സെടുത്തത്. സ്മിത്തിനു പുറമെ 46 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അലക്‌സ് കാരി, 22 റണ്‍സെടുത്ത മാക്‌സ്‌വെല്‍, 29 റണ്‍സെടുത്ത സ്റ്റാര്‍ക് എന്നിവര്‍ക്ക് മാത്രമെ രണ്ടക്കം കടക്കാന്‍ കഴിഞ്ഞുള്ളു.

കളിയുടെ തുടക്കത്തില്‍ തന്നെ ഓസീസ് നായകന്‍ ഫിഞ്ചിനെ പൂജ്യത്തിന് പുറത്താക്കി ഇംഗ്ളണ്ട് നയം വ്യക്തമാക്കുകയായിരുന്നു.

ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ്, ആദില്‍ റഷീദ് എന്നിവര്‍ മൂന്നു വീതവും ജോഫ്ര ആര്‍ച്ചര്‍ രണ്ടും വിക്കറ്റുകള്‍ നേടിയപ്പോള്‍ മാര്‍ക്ക് വുഡ് ഒരു വിക്കറ്റും സ്വന്തമാക്കി.

1992ന് ശേഷം ഇതാദ്യമായണ് ഇംഗ്ലണ്ട് ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്. നേരത്തെ ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലന്റും ഫൈനലിലെത്തിയിരുന്നു.

പതിനാലാം തീയതി ഞായറാഴ്ച ലോഡ്സിലാണ് ഫൈനല്‍. ഇക്കുറി ആരു കപ്പുയര്‍ത്തിലായും അത് അവരുടെ ലോകകപ്പിലെ കന്നിക്കിരീടമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News