കാടിനുള്ളിൽ വൻ വാറ്റ് കേന്ദ്രം; എക്സൈസ് സംഘം 700 ലിറ്റർ ചാരായം പിടിച്ചെടുത്തു

ആലപ്പുഴ: ആൾപ്പാർപ്പില്ലാതെ കാടുപിടിച്ചു കിടന്ന ചതുപ്പുനിലത്തിലെ വാറ്റുകേന്ദ്രത്തിൽ എക്സൈസ് സംഘത്തിന്റെ റെയ്ഡ്.

700 ലിറ്റർ കോടയും വാറ്റുപകരണങ്ങളൂം പിടികൂടി. ആര്യാട് തെക്ക് വില്ലേജിൽ മംഗലം വികസനം മുറിയിൽ ആൾപ്പാർപ്പില്ലാതെ കാടുപിടിച്ചു കിടന്ന ചതുപ്പുനിലത്തിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്.

സംഭവത്തിൽ അബ്ക്കാരി നിയമ പ്രകാരം കേസെടുത്തു എക്സൈസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. എക്സൈസ് കമ്മീഷണറുടെ Ex 1 സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആലപ്പുഴ റേഞ്ച് പരിധിക്കുള്ളിൽ രാവിലെ മുതൽ നടത്തിയ അന്വേഷണത്തെത്തുടർന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് കൊടും കാടിനുള്ളിലെ വാറ്റുകേന്ദ്രം കണ്ടു പിടിച്ച് റെയ്ഡ് നടത്തിയത്.

വിവാഹം, ഗൃഹപ്രവേശം, മാമ്മോദീസ തുടങ്ങിയ ചടങ്ങുകൾക്ക് ചാരായം എത്തിച്ചു കൊടുക്കുന്ന സംഘമാണ് ഈ വാറ്റുകേന്ദ്രം നടത്തിയതെന്ന് സൂചനയുണ്ട്.

വെള്ളത്താൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് രാത്രിയിൽ ജലമാർഗ്ഗമെത്തിയാണ് വാറ്റു നടത്തിയിരുന്നത് എക്സൈസ് ഓഫീസർ പറഞ്ഞു. പ്രതികളെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും എക്സൈസ് അറിയിച്ചു.

റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ബി.റെജി പ്രിവന്റീവ് ഓഫീസർമാരായ സാബു , അബ്ദുൾ ഷുക്കൂർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജോസ്, ഷാജി , സുജാസ് , ഡ്രൈവർ ഷെറീഷ് എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here