രാജ്കുമാറിന്റെ കസ്റ്റഡി മരണം; ജുഡീഷ്യല്‍ കമ്മീഷന്‍ നെടുങ്കണ്ടം സന്ദര്‍ശിക്കും

രാജ്കുമാറിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ അടുത്ത ദിവസം നെടുങ്കണ്ടം സന്ദര്‍ശിക്കും. വിശദമായ തെളിവെടുപ്പിനാണ് കമ്മീഷന്‍ സന്ദര്‍ശനം നടത്തുന്നത്. കസ്റ്റഡി മരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായക്കുറുപ്പ് വിശദമായ തെളിവെടുപ്പിനായാണ് അടുത്ത ദിവസം ഇടുക്കിയിലെത്തുന്നത്. രാജ്കുമാര്‍ മര്‍ദ്ദനത്തിരയായ നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍, റിമാന്റില്‍ കഴിഞ്ഞ പീരുമേട് സബ്ജയില്‍, ചികില്‍സ തേടിയ പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ആദ്യം സന്ദര്‍ശനം നടത്തുക. തുടര്‍ന്ന് പോസ്റ്റ്‌മേര്‍ട്ടം നടന്ന കോട്ടയം മെഡിക്കല്‍ കോളേജിലും പരിശോധന നടത്തും. ആറ് മാസത്തിനകം കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കേസിന്റെ പരിഗണനാവിഷയങ്ങള്‍ കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരുന്നു. കസ്റ്റിഡി മരണം അന്വേഷിക്കുന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം പീരുമേട് സബ് ജയിലിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും എത്തി തെളിവെടുത്തു. അടുത്ത ആഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് വ്യക്തമാക്കിയിരുന്നു. രാജ്കമാറിന്റെ മരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്. സംഭവത്തില്‍ പ്രതികളായ നാല് പേരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

ഒന്നാം പ്രതി എസ്‌ഐ സാബുവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കി. കേസിലെ മൂന്ന് , നാല് പ്രതികളും സിപിഒ മാരുമായ നിയാസ്, സജീവ് ആന്റണി എന്നിവരെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി പീരുമേട് കോടതിയില്‍ അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കസ്റ്റഡി മരണത്തോടൊപ്പം ഹരിത ഫിനാന്‍സിന്റെ സാമ്പത്തിക തട്ടിപ്പും ക്രൈം ബ്രാഞ്ച് അന്വേഷിച്ചുവരികയാണ്. രാജ്കുമാറിന്റെ കൂട്ടുപ്രതികളായ ശാലിനി, മഞ്ചു എന്നിവരില്‍ നിന്ന് വീണ്ടും മൊഴിയെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News