ജനാധിപത്യം വിലയ്ക്ക് വാങ്ങലിലേക്ക് ചുരുങ്ങുന്നത് അപകടകരമെന്ന് സീതാറാം യെച്ചൂരി

ജനാധിപത്യം വില പേശലിലേക്കും വിലയ്ക്ക് വാങ്ങലിലേക്കും ചുരുങ്ങുന്നത് അപകടകരമായ സ്ഥിതി വിശേഷമെന്ന് സി പി ഐ ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരുപത്തി ഏഴായിരം കോടി രൂപയാണ് ബി ജെ പി ഒഴുക്കിയതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.പ്രതിപക്ഷ മുക്ത ഭാരതം ലക്ഷ്യമിട്ട് ബി ജെ പി കേരളത്തെയും നോട്ടമിട്ടിരിക്കുകയാണെന്നും കണ്ണൂർ പയ്യന്നൂരിൽ ധനരാജ് അനുസ്മരണ യോഗത്തിൽ സംസാരിക്കവെ യെച്ചൂരി ചൂണ്ടിക്കാട്ടി.

ശക്തമായ ഭരണ വിരുദ്ധ വികാരത്തിനിടയിലും ബി ജെ പി ക്ക് തിരഞ്ഞെടുപ്പ് വിജയം നേടാനായത് പണമൊഴുക്കിയും സങ്കുചിത ദേശീയ വാദം ഉയർത്തിപ്പിടിച്ചുമാണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.പുൽവാമ ഭീകരാക്രമണം മറയാക്കി മറ്റെല്ലാ പ്രതികൂല സാഹചര്യങ്ങളെയും ബി ജെ പി മറി കടന്നു.സൈനിക നേട്ടങ്ങൾ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയുധമാക്കി.പണം ഒഴുക്കി മാധ്യമങ്ങളെ വിലക്ക് വാങ്ങി ഇത്തരം പ്രചാരങ്ങൾ കൊഴുപ്പിച്ചു.27000 കോടി രൂപയാണ് ബി ജെ പി തിരഞ്ഞെടുപ്പിൽ ഒഴുക്കിയാതെന്നും സീതാറാം യെച്ചൂരി പറഞ്ഞു.തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ മുക്ത ഭാരതം ലക്ഷ്യം വച്ച് ബി ജെ പി ഇതര സർക്കാരുകളെ അട്ടിമറിക്കുന്നതാണ് കാണുന്നത്.കർണാടകയിലും ഗോവയിലും ബി ജെ പി നടത്തുന്ന കുതിരക്കച്ചവടം അപകടകരമായ സ്ഥിതി വിശേ ഷത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും സി പി ഐ എം ജനറൽ സെക്രട്ടറി പറഞ്ഞു.

ബിജെപി കേരളത്തെയും നോട്ടമിട്ടിരിക്കുകയാണ്. എന്നാൽ ബിജെപിയെ പടിക്ക് പുറത്ത് നിർത്തിയ പാരമ്പര്യമുള്ള കേരളം എല്ലാ വെല്ലുവിളികളെയും അതിജീവിക്കുമെന്നും യെച്ചൂരി പറഞ്ഞു.പയ്യന്നൂർ കുന്നരുവിൽ ആർ എസ് എസ്സുകാർ കൊലപ്പെടുത്തിയ സി പി ഐ എം പ്രവർത്തകൻ സി വി ധൻനരാജിന്റെ മൂന്നാം രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.കുന്നരുവിൽ നിർമിച്ച ധാനരാജ് സ്മാരക മന്ദിരത്തിന്റെ സ്തൂപതിന്റെയും ഉദ്ഘാടനവും യെച്ചൂരി നിർവഹിച്ചു.പി കെ ശ്രീമതി ടീച്ചർ ഫോട്ടോ അനാച്ഛാദനം ചെയ്തു.സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ,സി കൃഷ്ണൻ എം എൽ എ,വി പി പി മുസ്തഫ.ടി ഐ മധുസൂദനൻ,കെ പി മധു,പി സന്തോഷ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.കുന്നരു കേന്ദ്രീകരിച്ച് നടന്ന വളണ്ടിയർ മാർച്ചിലും പ്രകടനത്തിലും നൂറ് കണക്കിന് പേർ അണി നിരന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News