രാജ്കുമാറിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് നെടുങ്കണ്ടം സന്ദര്‍ശിക്കും. ഉച്ചയോടെ എത്തുന്ന കമ്മീഷന്‍ വിശദമായ തെളിവ് നടത്തും. കസ്റ്റഡി മരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായക്കുറുപ്പ് വിശദമായ തെളിവെടുപ്പിനായാണ് ഇടുക്കിയിലെത്തുന്നത്. രാജ്കുമാര്‍ മര്‍ദ്ദനത്തിരയായ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലാണ് കമ്മീഷന്‍ ആദ്യം പരിശോധന നടത്തുക.തുടര്‍ന്ന് നാട്ടുകാരില്‍ നിന്ന് രാജ്കുമാറിനെ പൊലീസ് ഏറ്റുവാങ്ങിയ പുളിയന്‍മല, രാജ്കുമാര്‍ റിമാന്റില്‍ കഴിഞ്ഞ പീരുമേട് സബ്ജയില്‍, ചികില്‍സ തേടിയ പീരുമേട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ കമ്മീഷന്‍ സന്ദര്‍ശനം നടത്തും.
അടുത്ത ദിവസങ്ങളിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടന്ന കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തുന്നത്.
ആറ് മാസത്തിനകം കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കസ്റ്റഡി മരണം അന്വേഷിക്കുന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം പീരുമേട് സബ് ജയിലിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലും എത്തി തെളിവെടുത്തുരുന്നു. രാജ്കമാറിന്റെ മരണത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്. സംഭവത്തില്‍ പ്രതികളായ നാല് പേരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
ഒന്നാം പ്രതി എസ്‌ഐ സാബുവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടുതല്‍ തെളിവെടുപ്പിനായി കേസിലെ മൂന്ന് , നാല് പ്രതികളാ
യ നിയാസ്, സജീവ് ആന്റണി എന്നിവരെ അടുത്ത ദിവസം ക്രൈം ബ്രാഞ്ച്കസ്റ്റഡിയില്‍ വാങ്ങും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here