കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ; കർശന നടപടിക്ക‌് ഒരുങ്ങി സുപ്രീംകോടതി

രാജ്യത്ത‌് കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരെ കർശന നടപടിക്ക‌് ഒരുങ്ങി സുപ്രീംകോടതി. ഇത്തരം കേസുകൾ സമയബന്ധിതമായി തീർപ്പാക്കാൻ കർമപദ്ധതി രൂപീകരിക്കാൻ മുതിർന്ന അഭിഭാഷകൻ വി ഗിരിയെ ചീഫ‌്ജസ്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌് അധ്യക്ഷനായ ബെഞ്ച‌് അമിക്കസ‌് ക്യൂറിയായി നിയമിച്ചു.

കോടതിക്ക‌് ആവശ്യമായ നിയമസഹായം നൽകാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട‌് കോടതി നിർദേശിച്ചു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ സംസ്ഥാനങ്ങൾ വച്ചുപൊറുപ്പിക്കരുതെന്നും കോടതി നിർദേശിച്ചു. 2019 ജനുവരി –-ജൂലൈ കാലയളവിൽ ഏകദേശം 24,000 കേസ‌് രജിസ്റ്റർ ചെയ‌്തിട്ടുണ്ട‌്. ഇതിൽ 50 ശതമാനം കേസുകളിൽമാത്രമാണ‌് കുറ്റപത്രം സമർപ്പിച്ചത‌്.

ഏകദേശം 6500 കേസിൽ വിചാരണ തുടങ്ങിയിട്ടേയുള്ളൂ. ഈ സാഹചര്യത്തിലാണ‌് ഇത്തരം കേസുകളിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സുപ്രീംകോടതി സ്വമേധയാ ഇടപെട്ടത‌്. കേസുമായി ബന്ധപ്പെട്ട‌് തിങ്കളാഴ‌്ച കോടതി വിശദ ഉത്തരവ‌് പുറപ്പെടുവിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here