വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി വില്‍ക്കുന്നു; ഫേസ്ബുക്കിനെ എങ്ങിനെ വിശ്വസിക്കും?

ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് ഫേസ്ബുക്കിന് 34,280 കോടി രൂപ പിഴ ചുമത്താന്‍ തീരുമാനം. ഒരു ടെക്‌നോളജി കമ്പനിക്കെതിരെ എഫ്ടിസി ചുമത്തുന്ന ഏറ്റവും വലിയ പിഴയാണിത്.കേംബ്രിഡ്ജ് അനലിറ്റിക്ക ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചേര്‍ത്തിയതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിന് ഏകദേശം 34,280 കോടി രൂപ (5 ബില്യണ്‍ ഡോളര്‍ പിഴ) ചുമത്താന്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ (എഫ്ടിസി) തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

വാള്‍സ്ട്രീറ്റ് ജേണലും വാഷിംഗ്ടണ്‍ പോസ്റ്റുമാണ് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.എഫ്ടിസി നടത്തുന്ന അന്വേഷണം അവസാനിപ്പിക്കാന്‍ 3-2 വോട്ടോടെയാണ് തീരുമാനം എടുത്തത്. തീരുമാനത്തെ റിപ്പബ്ലിക്കന്‍മാര്‍ അനുകൂലിക്കുകയും ഡെമോക്രാറ്റുകള്‍ എതിര്‍ക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News