സുരക്ഷാ പ്രശ്‌നം: കരിപ്പൂര്‍ വിമാനത്താവളത്തിന് വ്യോമസേന ഡയറക്ടര്‍ ജനറലുടെ കത്ത്‌; ജംബോ സര്‍വീസുകളെ ബാധിക്കും

സുരക്ഷാപ്രശ്‌നങ്ങളില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് വ്യോമയാന ഡയരക്ടര്‍ ജനറല്‍ അയച്ച കാരണം കാണിക്കല്‍ നോട്ടിസ് ജംബോ സര്‍വീസുകളെ ബാധിക്കും.

ഈ ആഴ്ചയോടെ എയര്‍ ഇന്ത്യ ഉള്‍പ്പെടെ ജംബോ സര്‍വീസുകള്‍ ആരംഭിക്കാനിരിക്കെയാണ് പുതിയ തടസ്സങ്ങള്‍.
വലിയ സുരക്ഷാപ്രശ്‌നങ്ങളാണ് ഡി ജി സി എ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

റണ്‍വേയില്‍ വിമാനം നിലത്തുതട്ടുന്ന ഭാഗത്ത് വിള്ളലുണ്ടെന്നും വിമാനം നിര്‍ത്തിയിടുന്ന ഏപ്രണ്‍ ഉപയോഗ യോഗ്യമല്ലെന്നുമാണ് പുതിയ വിലയിരുത്തല്‍.

ഇത് ജംബോ സര്‍വീസുകളെ ബാധിക്കും. എയര്‍ ഇന്ത്യ, എമിറേറ്റ്‌സ് വിമാനക്കമ്പനികള്‍ ഈ ആഴ്ചയോടെ കരിപ്പൂരില്‍നിന്ന് ജംബോ സര്‍വീസുകള്‍ തുടങ്ങാനിരിക്കെയാണ് പ്രശ്‌നങ്ങള്‍ വീണ്ടും തലപൊക്കിയത്.

കഴിഞ്ഞദിവസം വിമാനത്താവളത്തില്‍ ഡി ജി സി എ നടത്തിയ പരിശോധനയിലാണ് കുഴപ്പങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. നവീകരണം പൂര്‍ത്തിയാക്കി ഒരുവര്‍ഷം തികയും മുമ്പേയാണ് വീണ്ടും അതേ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നത്.

2014 ല്‍ സമാനമായ പ്രശ്‌നമാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകൊടിച്ചത്. റണ്‍വേ ടച്ചിങ് ലൈനില്‍ കുഴികള്‍ രൂപപ്പെട്ടത് കാണിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഡി ജി സി എക്ക് കത്തുനല്‍കുകയായിരുന്നു.

ജംബോ വിമാനങ്ങള്‍ താങ്ങാനുള്ള ശേഷി റണ്‍വേക്കില്ലെന്നായിരുന്നു കത്തിലെ ഉള്ളടക്കം. അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് റണ്‍വേ നവീകരിച്ചെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെന്നാണ് വിലയിരുത്തുന്നത്.

പുതിയ സര്‍വീസുകള്‍ വൈകുമെന്ന് മാത്രമല്ല, വലിയ വിമാനങ്ങള്‍ കരിപ്പൂര്‍ വിടുമെന്ന ആശങ്കയിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News